കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ കോണ്‍ഗ്രസ് രക്ഷപ്പെട്ടു: ഗ്രൂപ്പിസം ഇല്ലാതായെന്ന് ജയ് വര്‍ധന്‍ സിംഗ്

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്‍റെ അനുയായികളും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ വിഭാഗീയത അവസാനിച്ചതായി മധ്യപ്രദേശ് കോൺഗ്രസ് നേതാവ് ജയ്വർധൻ സിംഗ്. സിന്ധ്യ പോയതോടെ എല്ലാ വിധത്തിലുള്ള ഗ്രൂപ്പ് പോരും അവസാനിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

സിന്ധ്യയുടെ വരവ്

സിന്ധ്യയുടെ വരവ് ഇപ്പോള്‍ ബി ജെ പിയിലാണ് പ്രശ്നങ്ങല്‍ സൃഷ്ടിക്കുന്നത്. സിന്ധ്യയുടെ പാര്‍ട്ടി പ്രവേശനം സംസ്ഥാന ബി ജെ പി ഘടകത്തിൽ മൂന്ന് വിഭാഗങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗിന്റെ മകൻ കൂടിയായ ജയ്വർധൻ സിംഗ് അഭിപ്രായപ്പെട്ടു.

ഉമ്മന്‍ചാണ്ടിയെ വീഴ്ത്തി തിരുവഞ്ചൂര്‍?: കോട്ടയത്ത് ഡിസിസി അധ്യക്ഷനാവാന്‍ ഈ നേതാവ്ഉമ്മന്‍ചാണ്ടിയെ വീഴ്ത്തി തിരുവഞ്ചൂര്‍?: കോട്ടയത്ത് ഡിസിസി അധ്യക്ഷനാവാന്‍ ഈ നേതാവ്

കോൺഗ്രസിൽ ഗ്രൂപ്പിസം

"സിന്ധ്യ ഉണ്ടായിരുന്നതുവരെ കോൺഗ്രസിൽ ഗ്രൂപ്പിസം ഉണ്ടായിരുന്നു. ഇപ്പോൾ അത് അവസാനിച്ചു. അദ്ദേഹം പോയതോടെ അത് അവസാനിച്ചു. എന്നാൽ ബിജെപിയിൽ സിന്ധ്യയുടെ പ്രവേശനം മൂന്ന് ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ ഇടയാക്കി- 'ശിവരാജ് ബിജെപി', 'മഹാരാജ് ബിജെപി', 'നരസ് ബിജെപി', എന്നിവയാണ് സംസ്ഥാന ബിജെപിയിലെ മൂന്ന് ഗ്രൂപ്പുകള്‍ ' - മുന്‍ മന്ത്രി കൂടിയായ ജയ്വർധൻ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അധ്യാപക ദിനത്തിന് മുന്നോടിയായി എല്ലാ അധ്യാപകര്‍ക്കും സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കാന്‍ കേന്ദ്രംഅധ്യാപക ദിനത്തിന് മുന്നോടിയായി എല്ലാ അധ്യാപകര്‍ക്കും സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കാന്‍ കേന്ദ്രം

ബിജെപിയില്‍

സിന്ധ്യയെ അനുകൂലിക്കാത്ത വലിയൊരു വിഭാഗം സംസ്ഥാന ബിജെപിയിലുണ്ട്. മധ്യപ്രദേശിലെ ഗ്രൂപ്പിസം എന്ന രോഗത്തിൽ നിന്ന് കോൺഗ്രസ് ഇപ്പോൾ പൂര്‍ണ്ണ മുക്തമാണെന്നും ഗ്വാളിയോര്‍ ചമ്പല്‍ മേഖലയിലെ വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹം പറ‍ഞ്ഞു. സൗജന്യ റേഷൻ വിതരണത്തിനായുള്ള ബാഗുകളിൽ ഫോട്ടോകൾ അച്ചടിച്ച ബിജെപി നേതാക്കളെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പ്രളയക്കെടുതി

"പ്രളയക്കെടുതിയിൽ പ്രദേശത്തെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ, ഭരണകക്ഷി അംഗങ്ങൾ 'അന്ന ഉത്സവം' ആഘോഷിക്കുകയായിരുന്നു. എന്നാല്‍ ഈ പദ്ധതി ആദ്യം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ആരംഭിച്ചതാണെന്നതാണ് യാഥാര്‍ത്ഥ്യം" അദ്ദേഹം പറഞ്ഞു.

അവരുടെ ഫോട്ടോകൾ

ഇന്ന് ബാഗുകളില്‍ ചിത്രങ്ങള്‍ പതിച്ച ബിജെപി നേതാക്കള്‍ ഒരു ദിവസം ധാന്യങ്ങളിൽ വരെ അവരുടെ ഫോട്ടോകൾ അച്ചടിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. മാൽവ മേഖലയിലെ വർഗീയ സംഘർഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സർക്കാർ നിഷ്പക്ഷമായി നടപടിയെടുക്കണമെന്നായിരുന്നു രഘോഗറില്‍ നിന്നുള്ള എംഎൽഎ കടിയായ അദ്ദേഹത്തിന്‍റെ മറുപടി.

ദിഗ്‌വിജയ്

കോവിഡിനോടൊപ്പം തന്നെ സംസ്ഥാനം നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. വാക്സിന്‍ യജ്ഞം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി, വിശ്വാഷ് സാരംഗ്, എംഎൽഎ രാമേശ്വർ ശർമ്മ എന്നിവരടങ്ങുന്ന ബിജെപി നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തുന്നത് അവരുടെ വില കളയുന്നതിന് തുല്യമാണെന്നും പിതാവ് ദിഗ്‌വിജയ് സിംഗിനെ 'താലിബാനി' എന്ന് വിമര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായും അദ്ദേഹം പറഞ്ഞു.

മുൻ എംപി

ഗുണയിൽ നിന്നുള്ള മുൻ എംപിയായ സിന്ധ്യ 2020 മാർച്ചിലായിരുന്നു കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെയായിരുന്നു അദ്ദഹത്തിന്‍റെ പാര്‍ട്ടി വിടല്‍. സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ഇരുപതഞ്ചോളം വരുന്ന അദ്ദേഹത്തിന്‍റെ അനുയായികളായ പാര്‍ട്ടി എംഎല്‍മാരും പദവി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഭൂരിപക്ഷ നഷ്ടമായ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയും ചെയ്തിരുന്നു. സിന്ധ്യയുടെ അനുയായികളില്‍ പലരും ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എമാരാവുകയും ബിജെപി സര്‍ക്കാര്‍ മന്ത്രി പദവി ഉറപ്പിക്കുകയും ചെയ്തു. സിന്ധ്യയെ ആവട്ടെ അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓ​ണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
Jai Vardhan Singh says groupism in Congress is gone with Jyotiraditya Scindia's departure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X