1100 കാളകൾ, സമ്മാനമായി 11 ലക്ഷം രൂപ വിലയുള്ള ട്രാക്ടറും, കാറും; ജല്ലിക്കെട്ടിന് തുടക്കമായി
ചെന്നൈ: ജല്ലിക്കെട്ടിന്റെ ആവേശത്തിൽ തമിഴ്നാട്. 1100 കാളകളേയും 900 കാളകളെ മെരുക്കുന്നവരെയും ഉൾക്കൊള്ളുന്ന ആവണിയാപുരം ഗ്രാമത്തിൽ ആദ്യ ദിന പരിപാടി സംഘടിപ്പിച്ചതോടെ തമിഴ്നാട്ടിലെ മധുരയിൽ ലോക പ്രശസ്ത ത്രിദിന ജല്ലിക്കെട്ടിന് ചൊവ്വാഴ്ച തുടക്കമായി.
മികച്ച കാളയ്ക്ക് 11 ലക്ഷം രൂപ വിലയുള്ള ട്രാക്ടറും മികച്ച കാളയെ മെരുക്കുന്ന ആൾക്ക് 8 ലക്ഷം രൂപ വിലയുള്ള കാറും മറ്റ് സമ്മാനങ്ങളും നൽകും. മധുരയിൽ മറ്റ് രണ്ട് ജല്ലിക്കെട്ട് പരിപാടികൾ യഥാക്രമം ജനുവരി15 നും 16 നും പാലമേട്ടിലും അളങ്കനല്ലൂരിലും നടക്കും. പരിപാടികളുടെ നടത്തിപ്പിന് കർശനമായ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മധുരൈ ജില്ലാ ഭരണകൂടം പുറപ്പെടുവിപ്പിച്ച നിർദ്ദേശ പ്രകാരം ജില്ലയിലെ മൂന്ന് ജെല്ലിക്കെട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമെ ഓരോ കാളയ്ക്കും പങ്കെടുക്കാൻ കഴിയൂ. ഓരോ കാളയേയും അതിന്റെ ഉടമയും കാളയെ പരിചരിക്കുന്ന പരിചയമുള്ള ഒരു പരിശീലകനും മാത്രമെ അനുഗമിക്കാൻ കഴിയൂ. കാളകളെ മെരുക്കുന്നവരും കാളകളുടെ ഉടമകളും ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ് സെറ്റായ "madurai.nic.in" വഴി രജിസ്റ്റർ ചെയ്യണം.
സമർപ്പിച്ച എല്ലാ രേഖകളും അധികൃതർ പരിശോധിച്ച് യോഗ്യരാണെന്ന് കരുതുന്നവർക്ക് മാത്രമെ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിച്ചിട്ടുള്ളൂ. അത് പങ്കെടുക്കാൻ നിർബന്ധമാണ്. ഈ ടോക്കൺ ഇല്ലാതെ കാളകളെ മെരുക്കുന്നവരെയോ കാളകളെയോ ഇവന്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
മധുരയിലെ ജല്ലിക്കെട്ട് പരിപാടികൾ, പ്രത്യേകിച്ച് അളങ്കനല്ലൂരിലെ, തമിഴ് പൈതൃകത്തിന്റെ ഗ്രാമീണ വീര്യത്തിന്റെയും ഊർജ്ജലസ്വലമായ ആഘോഷമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടവയാണ്. 2025 ലെ തമിഴ്നാട്ടിലെ ആദ്യ ജെല്ലിക്കെട്ട് ശനിയാഴ്ച പുതുക്കോട്ട ജില്ലയിലെ തച്ചൻകുറിച്ചി ഗ്രാമത്തിൽ നടന്നു. ഏറ്റവും കൂടുതൽ വടിവാസൽ ( കാളകൾക്കുള്ള പ്രവേശന പോയിന്റുകൾ ) ഉള്ളതും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ജെല്ലിക്കെട്ട് പരിപാടികൾ നടക്കുന്നതിനും പേരുകേട്ട ജില്ലയാണ് പുതുക്കോട്ട ജില്ല.
ജനുവരി മുതൽ മേയ് 31 വരെയുള്ള കാലയളവിൽ 120 ലധികം ജെല്ലിക്കെട്ട് മത്സരങ്ങളും 30 ലധികം കാളവണ്ടി മത്സരങ്ങളും 50 ലധികം വട മാട് ഇനങ്ങളും സാധാരണയായി ജില്ലയിൽ നടത്തപ്പെടുന്നു. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ കൂടുതലായും ആഘോഷിക്കപ്പെടുന്ന കാലങ്ങളായുള്ള കാളകളെ മെരുക്കുന്ന പരിപാടിയാണ് ജെല്ലിക്കെട്ട്.












Click it and Unblock the Notifications