ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കല്‍ പ്രമേയവും ഇന്ന് ലോക്സഭയില്‍, പ്രതിഷേധം കനക്കും
ദില്ലി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞ പ്രമേയവും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഇന്നലെ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ഇന്ന് തന്നെ ലോക്സഭയിലും പാസാക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം. സര്‍ക്കാറിന് വന്‍ഭൂരിപക്ഷം ഉള്ളതിനാല്‍ ലോക്സഭയിലും ബില്‍ പാസാകുമെന്ന് ഉറപ്പാണ്. ലോക്സഭയിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
ഇന്നലെ പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീഴ്ത്തിയായിരുന്നു രാജ്യസഭയില്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്. ബിജെപിക്ക് പുറമെ ബിഎസ്പി, ബിജെഡി, ആര്‍എസ്, എപി, എഐഎഡിഎംകെ എന്നിവരുടെ പിന്തുണയോടെ 61 ന് എതിരെ 125 വോട്ടിനാണ് ബില്ല് പാസായത്. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിനെയും മറ്റ് സംസ്ഥാനങ്ങളെയും വേർതിരിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ജമ്മു കശ്മീരിൽ വികസനം തടഞ്ഞതെന്നും, അഴിമതി വളർത്തിയതെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
അതേസമയം, കശ്മീരില്‍ കന്നത സുരക്ഷ തുടരുകയാണ്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു സര്‍വ്വകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. നിരോധനാജ്ഞ തുടരും. വീട്ടുതടങ്കലിലായിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയേയും ഒമര്‍ അബ്ദുള്ളയേയും അറസ്റ്റ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.












Click it and Unblock the Notifications