ജമ്മു കശ്മീര്‍: സഖ്യത്തിന് നല്ലത് കോണ്‍ഗ്രസ് എന്ന് പിഡിപി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന കാര്യത്തില്‍ ഉറപ്പായിട്ടുണ്ട്. അപ്പോള്‍ പിന്നെ ആര്, ആരെ പിന്തുണക്കും എന്നതാണ് ചോദ്യം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ബിജെപിയേക്കാള്‍ സഖ്യമുണ്ടാക്കാന്‍ നല്ലത് കോണ്‍ഗ്രസ് ആണെന്ന് പിഡിപിയുടെ മുതിര്‍ന്ന് നേതാവ് മുസാഫര്‍ ഹുസൈന്‍ ബെയ്ഗ് പറയുന്നു. നിലവിലെ സൂചനകള്‍ പ്രകാരം പിഡിപി ആയിരിക്കും കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതാണ് എളുപ്പമെന്നായിരുന്നു പിഡിപി നേതാവിന്റെ പ്രസ്താവന. എന്നാല്‍ എന്തായിരിക്കും ആ പൊതു മിനിമം പരിപാടി എന്ന് മാത്രം അദ്ദേഹം പറഞ്ഞതും ഇല്ല.
ഇതേ സമയം മറ്റൊരു സഖ്യ സാധ്യതയും അദ്ദേഹം തള്ളികകളയുന്നില്ല. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപിയുമായി സഖ്യമുണ്ടാക്കണം എന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മാര്‍ ആവശ്യപ്പെട്ടാല്‍ അത് തിരസ്‌കരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടുകൊണ്ടായിരുന്നു പിഡിപി മുഖ്യവക്താവ് നയീം അക്തര്‍ പ്രതികരിച്ചത്. ബിജെപിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പറ്റാത്തതാണന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്, സംസഥാനത്ത് അവര്‍ വലിയ സ്വാധീന ശക്തിയായി മാറിയിരിക്കുന്നു തുടങ്ങിയ ന്യായങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.












Click it and Unblock the Notifications