Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ ആദ്യ ഘട്ടത്തില്‍ 59 ശതമാനം പോളിംഗ്, കിഷ്ത്വറില്‍ 77 ശതമാനത്തിലെത്തി പോളിംഗ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആദ്യ ഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ 59 ശതമാനം പോളിംഗ്. കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന ശതമാനമാണിതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പികെ പോളി പറഞ്ഞു. അതേസമയം അന്തിമ കണക്കില്‍ മാറ്റമുണ്ടാവാമെന്നും, പോളിംഗ് ശതമാനം ചെറുതായി വര്‍ധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലായി 24 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ചെറിയ തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ചില പോളിംഗ് സ്‌റ്റേഷനുകളിലുണ്ടായിരുന്നു. എന്നാല്‍ ഗൗരവമേറിയ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

jammu-and-kashmir-election

കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍, മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയേക്കാള്‍ കൂടുതല്‍ പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം വര്‍ധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കൂടുതല്‍ മികച്ച സുരക്ഷാ സാഹചര്യങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും സജീവ പങ്കാളിത്തം, മികച്ച പ്രചാരണം എന്നിവയെല്ലാം പോളിംഗ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് പോളി പറഞ്ഞു.

കിഷ്ത്വര്‍ ജില്ലയില്‍ ഇത്തവണ വമ്പന്‍ പോളിംഗ് രേഖപ്പെടുത്തിയത്. 75.04 ശതമാനമാണ് കിഷ്ത്വറില്‍ പോളിംഗ്. അതേസമയം പുല്‍വാമ ജില്ലയിലാണ് ഏറ്റവും കുറവ്. ഇവിടെ 46 ശതമാനമാണ് പോളിംഗ്. ഇന്ദര്‍വാള്‍, പാഡ്ഡര്‍-നാഗ്‌സേനി, ദോഡ എന്നിവിടങ്ങളിലെല്ലാം 75 ശതമാനമോ അതിലധികമോ പോളിംഗ് രേഖപ്പെടുത്തി.

കശ്മീരില്‍ പഹല്‍ഗാമിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 67.86 ശതമാനമാണ് പോളിംഗ്. ഡിഎച്ച് പോരയില്‍ 65.21 ശതമാനം, കുല്‍ഗാം 59.58, കോകര്‍നാഗ് 58, ദൂരൂ 57.90 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് ശതമാന കണക്ക്. ത്രാലിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 50.58 ശതമാനമാണ് ഇവിടെ പോളിംഗ്.

പുല്‍വാമ ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ അവസാന ഘട്ടമെത്തിയിട്ടും പോളിംഗ് 50 ശതമാനം കടന്നിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 2014ല്‍ നടന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും പിഡിപിയും 25 സീറ്റുകള്‍ വീതം നേടിയിരുന്നു. ഇവര്‍ പിന്നീട് ഒരുമിച്ച് നിന്ന് സഖ്യസര്‍ക്കാരുണ്ടാക്കിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ 12 സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റുമാണ് ലഭിച്ചത്.

ജമ്മു മേഖലയിലെ ഇന്ദര്‍വാളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80.06 ശതമാനമാണ് പോളിംഗ്. പാഡ്ഡര്‍-നാഗ്‌സേനി, 76.80 ശതമാനം, ദോഡ വെസ്റ്റ് 74.14 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ജനാധിപത്യത്തിന്റെ ഉത്സവം എല്ലാവരും വോട്ട് ചെയ്ത് ആഘോഷമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്ര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ എല്‍ജി മനോജ് സിന്‍ഹ എന്നിവരും ജനങ്ങളോട് വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+