Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതേ എന്തിനാണിത്ര തിടുക്കം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി ശിക്ഷിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കണം എന്നാവശ്യപ്പെട്ട് ജയലളിത സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഡിസംബര്‍ 18 നാണ് ജയലളിതയുടെ കേസ് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത്.

എന്നാല്‍ ഇത് നേരത്തെയാക്കണം എന്നാവശ്യപ്പെട്ടാണ് ജയയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കാടതി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതായി ജയലളിതയുടെ അഭിഭാഷകനായ ഫാലി എസ് നരിമാന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഡിസംബര്‍ 18 ന് മുമ്പായി മുഴുവന്‍ കടലാസുകളും ഹാജരാക്കണമെന്നായിരുന്നു നേരത്തെ സുപ്രീം കോടതിയുടെ നിര്‍ദേശം.

jayalalithaa

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി ശിക്ഷിച്ച ജയലളിതയ്ക്ക് എം എല്‍ എ സ്ഥാനവും തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ജയലളിതയ്ക്ക് ശിക്ഷാ കാലയളവായ 4 വര്‍ഷവും തുടര്‍ന്നുള്ള ആറ് വര്‍ഷവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. സുപ്രീം കോടതി ശിക്ഷാനടപടി തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്‌തെങ്കിലും ജയലളിതയുടെ ശിക്ഷ ക്യാന്‍സല്‍ ചെയ്തിട്ടില്ല.

കോടതി നടപടികള്‍ വേഗത്തിലാക്കുകയും കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്താല്‍ അധികാരത്തില്‍ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് ജയലളിത. 2016 ന് മുമ്പായി കുറ്റവിമുക്തയായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സഹതാപ വോട്ടുകള്‍ പിടിക്കാനും കഴിയുമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനപ്പുറം കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ ഹൈക്കോടതിക്കും പ്രോസിക്യൂഷനും കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+