18 ദിവസം പ്രായമായ സഹോദരന്റെ കുഞ്ഞിനെ യുവതി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞു
കാണ്‍പൂര്‍: 18 ദിവസം പ്രായമായ സഹോദരന്റെ കുഞ്ഞിനെ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴേക്ക് എറിഞ്ഞു. മൂന്ന് പെണ്മക്കളുടെ അമ്മയായ യുവതിയ്ക്ക് സഹോദരന് ആണ്‍കുഞ്ഞ് ജനിച്ചതിലുള്ള അസൂയകാരണമാണ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത് എന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി.
കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. അണുബാധയെ തുടര്‍ന്ന് കുട്ടിയെ ദിവസങ്ങള്‍ മുന്‍പാണ് ഇന്ദിര നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അടുത്ത് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് യുവതി കുട്ടിയെ എടുത്ത് ടെറസിലേക്ക് പോയത്. രാവിലെ 5 മണിയോടെ കുട്ടിയെ കാണാന്‍ ഇല്ലെന്ന് ഇവര്‍ തന്നെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ എടുത്ത് ഇവര്‍ കെട്ടിടത്തിന് മുകളിലേക്ക് പോകുന്നതും താഴേക്ക് എറിയുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ അസൂയ കാരണമാണ് താന്‍ കുട്ടിയെ കൊന്നതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.
സംഭവത്തില്‍ സരിത ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ നിന്നും കുട്ടി മോഷണം പോയി എന്ന് കെട്ടുകഥയുണ്ടാക്കി രക്ഷപ്പെടാനായിരുന്നു ലക്ഷ്യം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ യുവതിക്കെതിരെ ശക്തമായ തെളിവുകളായി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications