Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ: മുംബൈയില്‍ വിമാനം വഴിതിരിച്ചു വിട്ടു; രക്ഷാ പ്രവര്‍ത്തനത്തിന് നാവികസേന

മുംബൈ: കനത്ത മഴയേ തുടര്‍ന്ന് മുംബൈയില്‍ വിമാനം വഴിതിരിച്ചു വിട്ടു. ലണ്ടനില്‍ നിന്ന് എത്തിയ ജെറ്റ് എയര്‍വേസാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കാനാവത്തതിനേ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വഴി തിരിച്ചു വിട്ടത്. കനത്ത മഴയില്‍ റോഡ്-റെയില്‍ ഗതാഗതമെല്ലാം തടസ്സപ്പെട്ടു. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനേ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. മഴ തുടരുകയാണെങ്കില്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയേക്കും.

rain

കനത്ത മഴയില്‍ ദാദര്‍, പരേല്‍, ബാന്ദ്ര, ബോരിവല്ലി, അന്ദേരി പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലായി. ഇവിടങ്ങളിലെല്ലാം റോഡ് ഗതാഗാതം തടസ്സപ്പെട്ടിരിക്കുകയാണ്. നഗരത്തില്‍ മെട്രോയുടെ പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനാല്‍ മഴവെള്ളം ഒഴിഞ്ഞു പോവാതെ കെട്ടിനില്‍ക്കാന്‍ സാധ്യതയുണ്ട്. മഴ കനത്തിട്ടും കോര്‍പ്പറേഷന്‍ കാര്യമായ നടപടികള്‍ എടുത്തില്ലെന്ന് പരാതി ഉയരുന്നുണ്ട്. അതേസമയം ലീവിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയെല്ലാം ലീവ് റദ്ദാക്കിയതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. നാവിക സേനയെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.

വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ഇവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിഅടുത്ത 24 മണിക്കൂറില്‍ കനത്ത മഴക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. മണ്‍സൂണിന് മുമ്പേയുള്ള മഴയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ എത്തുമെന്നും കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+