ആദിവാസി മേഖലയില്‍ ബിജെപിക്ക് കാലിടറി; പൗരത്വ നിയമത്തിന് ശേഷമുള്ള ആദ്യ ഫലം തിരിച്ചടിക്കുമോ?
റായ്പൂര്‍: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ, ആദിവാസി മേഖലയില്‍ ബിജെപിക്ക് തിരിച്ചടിയെന്ന് സൂചന. 81 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഫലമാണ് വരുന്നത്. ഇതില്‍ 40 മണ്ഡലങ്ങളിലും ആദിവാസി വോട്ട് നിര്‍ണായകമാണ്. ആദിവാസികള്‍ക്ക് പുറമെ മുസ്ലിങ്ങള്‍, യാദവര്‍ എന്നിവരാണ് ഈ മണ്ഡലങ്ങളിലെ പ്രധാന വോട്ട് ബാങ്ക്. ഈ മേഖലകളില്‍ ബിജെപിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് ആദ്യ വിലയിരുത്തല്‍.

41 സീറ്റുകളിലാണ് കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം മുന്നേറുന്നത്. എന്നാല്‍ ബിജെപി തൊട്ടുപിന്നിലുണ്ട്. 2014ല്‍ നിന്ന് വ്യത്യസ്തമായി ബിജെപി ഒറ്റയ്ക്കാണ് ജനവിധി തേടുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കഴിഞ്ഞതവണ ആദിവാസി മേഖലയില്‍ ബിജെപിക്ക് മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ച രഘുബര്‍ദാസ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്നില്ല.
അതുകൊണ്ടുതന്നെ ആദിവാസികള്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കെ പുറത്തുവരുന്ന ആദ്യ തിരഞ്ഞെടുപ്പ് ഫലമാണ് ജാര്‍ഖണ്ഡിലെത്. അതുകൊണ്ടുതന്നെ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്.
അഞ്ചുഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. നവംബര്‍ 30ന് തുടങ്ങിയ വോട്ടെടുപ്പ് ഡിസംബര്‍ 20നാണ് അവസാനിച്ചത്. ആദ്യഫല സൂചനയില്‍ ബിജെപിക്ക് ആശങ്കയുണ്ട്. ഭരണം പിടിക്കാന്‍ വേണ്ടത് 41 സീറ്റുകളാണ്. 2014ല്‍ ബിജെപിക്ക് 37 സീറ്റുണ്ടായിരുന്നു. സഖ്യകക്ഷിയായ എജെഎസ്‌യുവിന് 5 സീറ്റുകളും ലഭിച്ചിരുന്നു. ഇത്തവണ ബിജെപി തനിച്ചാണ് മല്‍സരിച്ചത്.












Click it and Unblock the Notifications