ജാര്‍ഖണ്ഡ് ഫലം: ആദ്യ സൂചനകളില്‍ ബിജെപി, ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് കാലിടറുന്നു
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യഫല സൂചനകളില്‍ ബിജെപി മുന്നില്‍. 81 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ബിജെപി 25 സീറ്റുകളിലും ജെഎംഎം - കോണ്‍ഗ്രസ് സഖ്യം 10 സീറ്റുകളിലും മുന്നിലാണ്. ജാര്‍ഖണ്ഡില്‍ ആദ്യ ഘട്ടത്തില്‍ 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
രണ്ടാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് മേല്‍ക്കൈ പ്രവചിച്ചിരുന്നു. മാട്രിസ് എക്സിറ്റ് പോള്‍ അനുസരിച്ച് എന്‍ഡിഎ 42-47 സീറ്റുകള്‍ നേടും എന്നും ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 25-30 സീറ്റുകള്‍ നേടും എന്നുമാണ് പ്രവചനം. ടൈംസ് നൗ-ജെവിസി സര്‍വേ എന്‍ഡിഎയ്ക്ക് 40-44 സീറ്റുകള്‍ പ്രവചിക്കുന്നു.

ഇന്ത്യ ബ്ലോക്ക് 30-40 സീറ്റുകള്‍ നേടും. പീപ്പിള്‍സ് പള്‍സ് ജെഎംഎമ്മിന് 16-23, എന്‍ഡിഎയ്ക്ക് 42-48 എന്നിങ്ങനെയാണ് സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. അതേസമയം ആക്സിസ് മൈ ഇന്ത്യയും പി മാര്‍ക്കും ജെഎംഎം നയിക്കുന്ന ഇന്ത്യാ ബ്ലോക്കിന് യഥാക്രമം 49-59, 37-47 സീറ്റുകള്‍ ആണ് പ്രവചിച്ചിരിക്കുന്നത്. നല്കുന്നു. എന്‍ഡിഎ വളരെ പിന്നിലാകുമെന്നാണ് ഈ എക്സിറ്റ് പോളുകളുടെ പ്രവചനം.
എന്നാല്‍ ജാര്‍ഖണ്ഡില്‍ തൂക്കുസഭ പ്രവചിക്കുന്ന ഏക ഏജന്‍സി ദൈനിക് ഭാസ്കര്‍ മാത്രമാണ്. ഇരു സഖ്യങ്ങളും ഭൂരിപക്ഷമായ 41-ല്‍ നിന്ന് 36-40 സീറ്റുകള്‍ക്കിടയില്‍ ഉറപ്പിക്കും എന്നാണ് ദൈനിക് ഭാസ്കര്‍ അഭിപ്രായപ്പെടുന്നത്. എക്സിറ്റ് പോളുകള്‍ എന്‍ഡിഎ അനുകൂലമാണെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഎംഎം.
സംസ്ഥാനത്തെ 24 ജില്ലകളില്‍ 11 എണ്ണത്തിലും ബിജെപിക്ക് ഒരു സ്വാധീനവുമുണ്ടാക്കാനാകില്ല എന്നാണ് ജെഎംഎം അവകാശവാദം. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയും എന്‍ഡിഎയും ബഹുദൂരം മുന്നിലാണെന്ന് ധന്‍വാര്‍ നിയമസഭാ സീറ്റില്‍ മത്സരിച്ച ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ കൂടിയായ ബാബുലാല്‍ മറാണ്ടി പറയുന്നത്. 51-ലധികം സീറ്റുകള്‍ നേടി ബിജെപിയും എന്‍ഡിഎയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മറാണ്ടി അവകാശപ്പെടുന്നത്.
അതേസമയം ഹേമന്ത് സോറന് കടുത്ത പോരാട്ടം നേരിടുന്ന ബര്‍ഹെയ്ത് ഉള്‍പ്പെടെയുള്ള പ്രധാന മണ്ഡലങ്ങളില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. നവംബര്‍ 13, 20 ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 2.60 കോടി വോട്ടര്‍മാരാണ് ജാര്‍ഖണ്ഡില്‍ ഉണ്ടായിരുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications