ജാതി സെന്‍സസിന് കുട പിടിച്ച് ബീഹാര്‍ നേതാക്കള്‍, നിതീഷിന് പിന്നാലെ പിന്തുണച്ച് ജിതന്‍ റാം മാഞ്ചി
ദില്ലി: ബീഹാറില്‍ പിന്നോക്ക വിഭാഗം സെന്‍സസിന് പിന്തുണയുമായി പ്രമുഖ നേതാക്കള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്നാലെ ഇതേ ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിന് ജാതി സെന്‍സസ് അത്യാവശ്യമായ കാര്യമാണെന്ന് മാഞ്ചി പറഞ്ഞു. രാജ്യത്ത് പാമ്പിനും കടുവയ്ക്കും ആടിനുമെല്ലാം സെന്‍സസുണ്ട്. എന്തുകൊണ്ട് ജാതി അടിസ്ഥാനമാക്കി സെന്സസില്ല. രാജ്യത്ത് അത് അത്യാവശ്യമാണെന്നും മാഞ്ചി പറഞ്ഞു.

ഏത് ജാതിയാണ് കൂടുതല്‍ ജനസംഖ്യയില്‍ ഉള്ളതെന്നും, സര്‍ക്കാരില്‍ അവര്‍ക്ക് എത്രത്തോളം പങ്കാളിത്തമുണ്ടെന്നും അതിലൂടെ അറിയണമെന്നും മാഞ്ചി പറയുന്നു. അതേസമയം ബിജെപി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നാക്കെ സമുദായ സെന്‍സസ് ഇല്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ബീഹാറില്‍ നിന്ന് പ്രതിഷേധം കത്തുകയാണ്. പിന്നോക്ക സമുദായ സെന്‍സസിനായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍ജെഡി തീരുമാനിച്ചിരുന്നു.
ആര്‍ജെഡി പ്രതിഷേധം കടുപ്പിച്ചതോടെയാണ് നേരത്തെ ഈ വിഷയത്തില്‍ നിതീഷ് കുമാറും പ്രതികരിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് വേണമെന്ന് നിതീഷ് കുമാറും നേരത്തെ ആവശ്യപ്പെട്ടിരുന്നു. താന്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും നിതീഷ് പറഞ്ഞിരുന്നു. അത്തരമൊരു സെന്‍സസ് വന്നാല്‍ ക്ഷേമ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ ഒരു ധാരണയുണ്ടാവുമെന്നും നിതീഷ് പറഞ്ഞു. ഒരിക്കലെങ്കിലും ഇത് ചെയ്യണം. ദളിതുകള്‍ മാത്രം പാവപ്പെട്ടവര്‍ എന്ന രീതി മാറി, ബാക്കിയുള്ള ദരിദ്ര വിഭാഗങ്ങളെ കൂടി കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നും നിതീഷ് പറഞ്ഞു.
2019ലും 2020ലും ജാതി സെന്‍സസ് വേണമെന്ന കാര്യത്തില്‍ ബീഹാര്‍ നിയമസഭ തീരുമാനമെടുത്തതാണ്. കേന്ദ്ര സര്‍ക്കാരിന് ആ പ്രമേയം അയച്ച് കൊടുക്കുകയും ചെയ്തു. ജെഡിയു ഈ വിഷയം 1990 മുതല്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ജവനങ്ങളുടെ ക്ഷേമത്തിനും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനും വേണ്ടി പിന്നോക്ക സമുദായ സെന്‍സസ് നടത്തണമെന്നും നിതീഷ് ആവശ്യപ്പെട്ടു. അതേസമയം ആര്‍ജെഡി സമരവുമായി രംഗത്ത് വരുന്നത് വലിയ ഭീഷണിയാണ് ജെഡിയുവിനും ബിജെപിക്കും.
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications