പവാറിന്റെ പടിയിറക്കത്തില്‍ ആടിയുലഞ്ഞ് എന്‍സിപി; ദേശീയ ജനറല്‍ സെക്രട്ടറിയടക്കം നിരവധി പേര്‍ രാജിവെച്ചു
മുംബൈ: ശരദ് പവാര്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ജിതേന്ദ്ര അവ്ഹദ് എംഎല്‍എ രാജിവച്ചു. അദ്ദേഹത്തോടൊപ്പം നിരവധി ഭാരവാഹികളും തങ്ങളുടെ സ്ഥാനം രാജി വെച്ചിട്ടുണ്ട്. ശരദ് പവാറിന് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട് എന്ന് ജിതേന്ദ്ര അവ്ഹദ് പറഞ്ഞു, അതേസമയം, എന്‍സിപി മഹാരാഷ്ട്ര അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ തന്റെ സ്ഥാനങ്ങളൊന്നും രാജിവച്ചിട്ടില്ല.
ചൊവ്വാഴ്ച തന്റെ ആത്മകഥയായ ലോക് മേസ് സംഗതിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന വേളയില്‍, ആണ് താന്‍ എന്‍സിപിയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ച കാര്യം ശരദ് പവാര്‍ പറയുന്നത്. ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

അതേസമയം ശരദ് പവാര്‍ രാജി തീരുമാനം പുനപരിശോധിക്കും എന്നാണ് അജിത് പവാര്‍ പറയുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നും അജിത് പവാര്‍ പറഞ്ഞിരുന്നു. അതേസമയം ശരദ് പവാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ അജിത് പവാര്‍, സുപ്രിയ സൂലെ, ജയന്ത് പാട്ടീല്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും ആയിരിക്കും എന്‍സിപി ദേശീയ അധ്യക്ഷ പദവി കൈമാറുക.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ എന്നല്ല ദേശീയ രാഷ്ട്രീയത്തിലെ തന്നെ ശക്തനായ നേതാവാണ് ശരദ് പവാര്‍. അപ്രതീക്ഷിതമായാണ് ശരദ് പവാര്‍ ഇന്നലെ രാജി പ്രഖ്യാപനം നടത്തിയത്. എനിക്ക് രാജ്യസഭയില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തേയും രാജ്യത്തെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പവാര്‍ പറഞ്ഞിരുന്നു.
Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
അധിക ഉത്തരവാദിത്തങ്ങളൊന്നും താന്‍ ഏറ്റെടുക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ 55 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍, പവാര്‍ നിരവധി വെല്ലുവിളികളെ അതിജീവിക്കുകയും ഉയര്‍ന്ന സര്‍ക്കാര്‍ പദവികള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 1978-ല്‍ 38 വയസ്സുള്ളപ്പോള്‍ മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എംപി, എംഎല്‍എ, കേന്ദ്ര മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സമകാലിക ഇന്ത്യയില്‍ പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തനായ നേതാവ് കൂടിയാണ് ശരദ് പവാര്‍. വരാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യത്തിന് പല പാര്‍ട്ടി നേതാക്കളും നിര്‍ദേശം സ്വീകരിക്കുന്നത് ശരദ് പവാറില്‍ നിന്നാണ്.












Click it and Unblock the Notifications