ജോലി പോയി; ഭാര്യയെയും അച്ഛനെയും കുത്തിക്കൊന്നു

നിലേഷ് കാംബ്ലി എന്ന 28 കാരനാണ് ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയത്. സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കിയിരുന്ന ഇയാള്‍ കടുത്ത വിഷാദത്തിലായിരുന്നത്രെ. മുംബൈയില്‍ നിന്നും സോളാപൂരിലെ ഗ്രാമത്തിലേക്ക് താമസം മാറുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തര്‍ക്കത്തിനിടെ ദേഷ്യം മൂത്ത് ഇയാള്‍ ഭാര്യാപിതാവായ ഏകനാഥ് ലോകാന്ഥെയെ കത്തിയെടുത്ത് കുത്തി. തടസ്സം പിടിക്കാന്‍ നിന്ന ഭാര്യ സരസ്വതിയെയും ഇയാള്‍ കുത്തിക്കൊല്ലുകയായിരുന്നു. ഏകനാഥിന്റെ ശരീരത്തില്‍ 16ഉം സരസ്വതിയുടെ ശരീരത്തില്‍ പത്തും തവണയാണ് നിലേഷ് കത്തികൊണ്ട കുത്തിയത്.
ഇരുവരെയും കുത്തി അരമണിക്കൂര്‍ കാത്തിരുന്ന് മരണം ഉറപ്പാക്കിയ ശേഷം ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. രാത്രി മൂന്നരയോടെയാണ് ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചത്. രണ്ടുവയസ്സുകാരി മകള്‍ അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കവേയായിരുന്നു സംഭവങ്ങള്‍ നടന്നത്.
ഭര്‍ത്താവിന് ജോലിയില്ലാതായതിനെത്തുടര്‍ന്ന് ഭാര്യ സരസ്വതി സ്വന്തം അച്ഛനെ നാട്ടില്‍ നിന്നും വിളിച്ചുവരുത്തുകയായിരുന്നു. ഞായറാഴ്ചയാണ് ഇയാള്‍ സോളാപൂരില്‍ നിന്നും മുംബൈയില്‍ എത്തിയത്. നിലേഷും ഭാര്യയും തമ്മില്‍ കലഹിക്കുന്നത് പതിവായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications