കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല സിഡി കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഉപദേശകന്‍; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കുരുക്കില്‍

Google Oneindia Malayalam News

റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും അധികാരം പിടിച്ച കോണ്‍ഗ്രസ്സിന് ഏറ്റവും തലവേദന സൃഷ്ടിച്ചത് മുഖ്യമന്ത്രിമാരുടെ തിരഞ്ഞെടുപ്പായിരുന്നു. തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും അനുനയങ്ങല്‍ക്കും ശേഷമായിരുന്നു മധ്യപ്രദേശില്‍ കമല്‍നാഥിനേയും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിനേയും ഛത്തീസ്ഗഢില്‍ ഭൂഗേഷ് ബാഗലിനേയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിജെപി സര്‍ക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കുടുക്കാന്‍ അശ്ലീല വീഡിയോ നിര്‍മിച്ച കേസില്‍ അറസ്റ്റിലായ വ്യക്തിയായിരുന്നു ഭൂപേഷ് ബാഗല്‍. അത്തരത്തിലൊരു വ്യക്തിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയതില്‍ ബിജെപി പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് അശ്ലീല സിഡി കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചിരിക്കുന്നത്... വിശദാംശങ്ങള്‍ ഇങ്ങനെ..

സിഡി വിവാദം

സിഡി വിവാദം

കഴിഞ്ഞ വര്‍ഷമായിരുന്ന ഛത്തീസ്ഗഢിനെ പിടിച്ചുലച്ച സെക്‌സ് സിഡി വിവാദം ഉയര്‍ന്നുവന്നത്. ബിജെപി നേതാക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നാലെ പൊതുമരാമത്ത് മന്ത്രിയായ രാജേഷ് മുന്നതിന്റേതെന്ന രീതിയില്‍ സെക്‌സ് വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കാനും തുടങ്ങിയിരുന്നു.

ഭൂപേഷ് ഭാഗല്‍

ഭൂപേഷ് ഭാഗല്‍

സംഭവം സംസ്ഥാനത്ത് വന്‍വിവാദമായതോടെ റായ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിഡി വിവാദത്തില്‍ അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ആരോപണ വിധേയനായതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഭൂപേഷ് ഭാഗലിനെതിരെ മോര്‍ഫ് ചെയ്ത സിഡി പ്രചരിപ്പിച്ചതിനായിരുന്നു കേസ് എടുത്തത്.

ഉപദേശകന്‍

ഉപദേശകന്‍

ഈ കേസുകളില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ തന്റെ ഉപദേശകനായി നിയമിച്ച മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ തീരുമാനങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സെക്‌സ് കേട്ടില്‍ ഉള്‍പ്പെട്ട വിനോദ് വര്‍മയെ ആണ് ഭൂപേഷ് ഭാഗല്‍ തന്റെ ഉപദേശകനായി നിയമിച്ചത്.

അടുത്ത ബന്ധം

അടുത്ത ബന്ധം

മുഖ്യമന്ത്രി ഭൂപേഷ് ഭാഗലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വിനോദ് വര്‍മ്മ. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ 2017 ല്‍ വിനോദ് വര്‍മയെ ഗാസിയാബാദില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാക്കുളുടെ പരാതിയിലായിരുന്നു വിനോദ് വര്‍മ്മയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ്

അറസ്റ്റ്

മന്ത്രിയുടേത് ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ സീസി തങ്ങളുടെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് അജ്ഞാത ഫോണ്‍കോളുകള്‍ വഴി തന്നെ ശല്യപ്പെടത്തുന്നുവെന്ന ബജാജിന്റെ പരാതിയെ തുടര്‍ന്നായിരുന്നു വിനോദ് വര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.

500 ഓളം സിഡികള്‍

500 ഓളം സിഡികള്‍

അറസറ്റ് ചെയ്തതിന് പിന്നാലെ വിനോദ് വര്‍മ്മയുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ 500 ഓളം സിഡികളും പെന്‍ഡ്രൈവുകളും വിനോദ് വര്‍മയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. വര്‍മയുടെ അറസ്റ്റിന് ശേഷമായിരുന്നു പൊതുമാത്ത് വകുപ്പ് മന്ത്രിയുടെ അശ്ലീല ദൃശങ്ങളും പുറത്തുവന്നത്.

വ്യാജം

വ്യാജം

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഭൂപേഷ് ഭാഗലും വിനോദ് വര്‍മ്മയും ഉള്‍പ്പെടുന്നവര്‍ ഗൂഡാലോചന നടത്തി വ്യാജം സെക്‌സ് സിഡി നിര്‍മ്മിച്ചതെന്നായിരുന്നു രാജേഷ് മുനാട്ടിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ഗ്രൂപ്പ് വഴക്ക്

ഗ്രൂപ്പ് വഴക്ക്

ബിജെപിക്കുള്ളിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരെ സെക്‌സ് സിഡി വിവാദം ഉയര്‍ന്നുവരാന്‍ ഇടയാക്കിയത്. ബാഗേലും വിനോദ് വര്‍മ്മയും കൂടാതെ രണ്ട് ബിജെപി നേതാക്കളും ഈ കേസില്‍ പ്രതികളാണ്. കേസില്‍ ഉള്‍പ്പെട്ട റിങ്കുരാജ് എന്ന പ്രതി ഈ വര്‍ഷം ജൂണില്‍ ആത്മഹത്യ ചെയ്തിരുന്നു.

നാല് പേര്‍

നാല് പേര്‍

അധികാരമേറ്റതിന് പിന്നാലെ നാല് പേരെയാണ് മുഖ്യമന്തിയുടെ ഉപേദഷ്ടാക്കളായി പൊതുഭരണ വകുപ്പ് നിയമിച്ചത്. വിനോദ് വര്‍മ്മയക്ക് പുറമെ പ്രമുഖ ഹിന്ദി പത്രത്തിന്റെ എഡിറ്റര്‍ റുചിര്‍ കാര്‍ഗിനെയും മാധ്യമ ഉപദേഷ്ടാക്കളായാണ് നിയമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റുചിര്‍ കാര്‍ഗ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു.

English summary
Editor Linked To "Sex CD" Case Is Chhattisgarh Chief Minister's Advisor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X