സിദ്ദിഖ് കാപ്പന്‍ വ്യാഴാഴ്ച ജയില്‍ മോചിതനാകും; ആറാഴ്ച ഡല്‍ഹിയില്‍ താമസിക്കും
സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത്, മകന്‍, അഭിഭാഷകന്‍ എന്നിവര്‍ ലഖ്‌നൗവിലുണ്ട്.

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വ്യാഴാഴ്ച മോചിതനാകും. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ഉത്തരവ് വിചാരണ കോടതിയില്‍ നിന്ന് ജയിലിലേക്ക് അയച്ചു. ഉത്തരവ് കൈമാറുന്നതിന് വൈകുന്നേരമായതിനാലാണ് ഇന്ന് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. നാളെ മോചനമുണ്ടാകുമെന്ന് കുടുംബം പ്രത്യാശ പ്രകടിപ്പിച്ചു.
യുഎപിഎ കേസും ഇഡി കേസുമാണ് സിദ്ദിഖ് കാപ്പനെതിരെയുള്ളത്. യുഎപിഎ കേസില്‍ മാസങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു എങ്കിലും ഇഡി കേസുള്ളതിനാല്‍ മോചനം നീണ്ടു. പിന്നീട് ഇഡി കേസിലും കോടതി ജാമ്യം അനുവദിച്ചു. എന്നിട്ടും പുറത്തിറങ്ങാന്‍ സാധിച്ചില്ല. മോചന നടപടികള്‍ വൈകിയതാണ് കാരണം.
ഏറ്റവും ഒടുവില്‍ ചൊവ്വാഴ്ച കാപ്പന്‍ മോചിതനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ജഡ്ജി അവധിയായതിനാല്‍ സാധിച്ചില്ല. ഇന്ന് കോടതിയില്‍ നിന്ന് റിലീസ് ഓര്‍ഡര്‍ ജയിലിലേക്ക് അയച്ചു. ഇനി മോചനത്തിന് മറ്റു തടസങ്ങളില്ല. സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത്, മകന്‍ എന്നിവര്‍ ലഖ്‌നൗവിലെത്തിയിട്ടുണ്ട്. നാളെ സിദ്ദിഖ് മോചിതനായാല്‍ ഡല്‍ഹിയിലേക്ക് പോകും. ആറാഴ്ച ഡല്‍ഹിയില്‍ തങ്ങണമെന്നാണ് ജാമ്യ വ്യവസ്ഥ.












Click it and Unblock the Notifications