ആര്‍എം ലോധ പുതിയ ചീഫ് ജസ്റ്റിസ്
ദില്ലി: സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസായി ആര്‍എം ലോധ(64) ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യയിലെ 41മത് ചീഫ് ജസ്റ്റിസായാണ് അദ്ദേഹം ചുമതലയേറ്റത്. ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ലോധ ചുമതലയേറ്റത്.
64കാരനായ ലോധയ്ക്ക് ഇനി അഞ്ച് മാസത്തെ സര്‍വീസ് കൂടി ബാക്കിയുണ്ട്. സെപ്റ്റംബര്‍ 27 ന് ലോധയുടെ കാലവധി അവസാനിയ്ക്കും. സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി അനുസരിച്ച് എച്ച് എല്‍ ദത്തുവാകും അടുത്ത ചീഫ് ജസ്റ്റിസ് ആവുക.

രാജസ്ഥാനിലെ ജോധ്പൂര്‍ സ്വദേശിയായ ലോധ 2008ലാണ് സുപ്രീം കോടതിയിലെത്തുന്നത്. പ്ടന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ് അദ്ദേഹം സുപ്രീം കോടതിയില്‍ എത്തുന്നത്. മുംബൈ, രാജസ്ഥാന്‍ എന്നീ ഹൈക്കോടതികളിലും അദ്ദേഹം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ലോധ ഉള്‍പ്പെട്ട ബഞ്ചാണ് സുപ്രീംകോടതിയില്‍ കല്‍ക്കരിപ്പാട അഴിമതി കേസ് കേള്‍ക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരം ചോദ്യം ചെയ്യണമെങ്കില്‍ സിബിഐ സര്‍ക്കാര്‍ അനുമതി തേടേണ്ടെന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത് ലോധ ഉള്‍പ്പെട്ട ബഞ്ചാണ്.












Click it and Unblock the Notifications