കെ. മുരളീധരൻ അടിയന്തരപ്രമേയത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി; നോട്ടീസ് തള്ളി സ്പീക്കർ
ദില്ലി: കേരളത്തിൽ അടിക്കിടെയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. കോൺഗ്രസ് എം.പി കെ മുരളീധരനാണ് അടിയന്തരപ്രമേയത്തിന് ലോക്സഭയിൽ നോട്ടീസ് നൽകിയത്. വിഷയം സഭയിൽ ഉന്നയിക്കാൻ ബിജെപിയും നോട്ടീസ് നൽകും. സംസ്ഥാനത്തിൻ്റെ ക്രമസമാധാനനില തകർച്ചയിലേക്കാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കൊണ്ട് മുരളീധരൻ ലോക്സഭയിൽ പറഞ്ഞു.

അതിനിടെ, കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നതിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായയും വിമർശനവുമായി രംഗത്തെത്തി. ഇതോടെ വിഷയം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങൾക്ക് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് കേന്ദ്രസർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാന സർക്കാർ വിശദമായ റിപ്പോർട്ട് ഗവർണർക്ക് നൽകിയ ശേഷമായിരിക്കും ഗവർണർ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുക. സംസ്ഥാനത്തിന് ക്രമസമാധാന നില തകർന്നതായുള്ള വിമർശനങ്ങൾക്കിടയിലാണ് കേന്ദ്രം റിപ്പോർട്ട് തേടിയിരിക്കുന്നത് എന്നതാണ് ഗൗരവതരം.
അതേസമയം വിഷയത്തിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾ മൂർച്ഛിക്കുകയാണ്. പിണറായി വിജയൻ്റെ ഭരണത്തിൽ കേരളത്തിൽ ക്രമസമാധാനനില തകർന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ക്രമസമാധാനനില പാടെ തകർന്നിരിക്കുന്നു. ആഭ്യന്തരവകുപ്പ് ഇത് ഗൗരവത്തോടെ കാണണമെന്നും നദ്ദ പറഞ്ഞു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സർക്കാരിനെ വിമർശിച്ചുകൊണ്ട് ഇതിൽ പ്രതികരണവുമായി രംഗത്തെത്തി. കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായയും കുറ്റപ്പെടുത്തി. ആലപ്പുഴയിൽ മരിച്ച ഒബിസി സംസ്ഥാന സെക്രട്ടറി രൺജി ശ്രീനിവാസൻ്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഇത് നമ്മുടെ അന്നാ ബെൻ അല്ലേ? ടൂ ഹോട്ട്... നടിയുടെ പുത്തൻ ലുക്ക് വൻ വൈറൽ
ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് കേരളത്തിലുണ്ടായിരിക്കുന്നത്. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ഇൻറലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും രൺജിത്തിൻ്റെ വീട്ടിലെത്തിയ അക്രമികളെ തടയാൻ പൊലീസിന് കഴിഞ്ഞില്ലെന്ന വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം റിപ്പോർട്ട് തേടുന്നത്.












Click it and Unblock the Notifications