കഫീല്‍ ഖാനെ മോചിപ്പിക്കുമോ ഇല്ലയോ? 15 ദിവസത്തിനകം തീരുമാനിക്കണമെന്ന് സുപ്രീംകോടതി
ദില്ലി: ഉത്തര്‍ പ്രദേശിലെ ശിശു രോഗ വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ കഫീല്‍ ഖാന്റെ ജയില്‍വാസം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന്റെ ജാമ്യ ഹര്‍ജിയില്‍ 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രീംകോടതി അലഹാബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്കി.
ജാമ്യ ഹര്‍ജിയിലെ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. എന്തിനാണ് അറസ്റ്റ്, ജാമ്യം ഇതുവരെ ലഭിക്കാതിരിക്കാന്‍ കാരണം എന്നീ കാര്യങ്ങളിലെ വിശദാംശങ്ങള്‍ ഇങ്ങനെ....

ജനുവരിയില്‍ രണ്ടാമത്തെ അറസ്റ്റ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ കഴിഞ്ഞ ജനുവരിയിലാണ് കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിനെതിരെ ദേശ സരുക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി. ഇതോടെയാണ് ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായത്.

കോണ്‍ഗ്രസ് ഏറ്റെടുത്തു
അനന്തമായി നീട്ടി കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോചിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ആദ്യ അറസ്റ്റ് ഇങ്ങനെ
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായിരുന്നു കഫീല്‍ ഖാന്. ജോലിയില്‍ കൃത്യ വിലോപം നടത്തിയെന്ന് ആരോപിച്ച യുപി സര്‍ക്കാര്‍ ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തിരുന്നു. ശേഷം അറസ്റ്റ് ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നടപടി തെറ്റാമെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞതോെടയാണ് ജയില്‍ മോചിതനായത്.

രണ്ടാമത്തെ അറസ്റ്റ്
യോഗി സര്‍ക്കാരിന്റെ പല നടപടികളെയും അദ്ദഹം നിശിതമായി വിമര്‍ശിച്ചിരുന്നു. സിഎഎ വിരുദ്ധ സമരത്തിലും പങ്കാളിയായി. ഈ സാഹചര്യത്തിലായിരുന്നു ജനുവരിയിലെ അറസ്റ്റ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ കഫീല്‍ ഖാന് പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ഈ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

അടുത്ത വാദം
കഴിഞ്ഞാഴ്ച ജാമ്യ ഹര്‍ജി പരിഗണിച്ച അലഹാബാദ് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടിയിരുന്നു. കഫീല്‍ ഖാന്റെ മാതാവ് നുസ്റത്ത് പര്‍വീണ്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത വാദം കേള്‍ക്കല്‍ ഈ മാസം 19നാണ്.

മോചനം തടയപ്പെട്ടു
നേരത്തെ കഫീല്‍ ഖാന് ജില്ലാ കോടതി ജാമ്യം നല്‍കിയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ദേശ സുരക്ഷാ നിയമം ചുമത്തി കേസെടുത്തത്. ഇതോടെ മോചനം തടയപ്പെട്ടു. ഇതിനെതിരെയാണ് മാതാവിന്റെ ഹര്‍ജി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications