Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വനിതാ മന്ത്രിയെ 'എന്തൊരു ഐറ്റം' എന്ന് കമൽനാഥ്; മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദം

ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥ്. ദളിത് നേതാവായ ബിജെപി വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമൽനാഥിന്റെ പരമാർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 'ഐറ്റം' എന്നായിരുന്നു കമൽനാഥ് പറഞ്ഞത്. ഇതിനെതിരെ ബിജെപി രംഗത്തെത്തി.

മുൻ കോൺഗ്രസ് നേതാവും കമൽനാഥ് സർക്കാരിൽ മന്ത്രിയുമായിരുന്നു ഇമ്രാതി ദേവിക്കെതിരെയായിരുന്നു കമൽനാഥിന്റെ പരമാർശം. 'കോൺഗ്രസിന്റെ സ്ഥാനാർത്ഥി എളിയവരിൽ എളിയവനാണ.ബിജെപി സ്ഥാനാർത്ഥിയെ പോലെയല്ല,ഞാനെന്തിനാണ് അവരെകുറിച്ച് കൂടുതൽ പയാൻ മടികാണിക്കുന്നത്, എന്നെക്കാൾ കൂടുതൽ അവരെ നിങ്ങൾക്ക് അറിയാലോ എന്തൊരു ഐറ്റമാണവർ', എന്നായിരുന്നു ദബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ കമൽനാഥ് പറഞ്ഞത്.

kamalnath

സിന്ധ്യയ്ക്കൊപ്പം ബിജെപിയിൽ എത്തിയ ഇമ്രാതി ദേവി ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ അംഗമാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ദബ്ര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഇവർ. അതേസമയം കമൽനാഥിന്റെ പരാമർശത്തിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.

വനിതാ മന്ത്രിക്കെതിരെ അപമാനകരമായ പരാമർശം നടത്തിയതിന് നാഥിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനേയും ദേശീയ പട്ടികജാതി കമ്മീഷനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കും. പ്രചരണത്തിൽ നിന്നും കമൽനാഥിനെ വിലക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

കമൽനാഥിന്റെ വാക്കുകളിൽ ഞെട്ടലും നിരാശയും പ്രകടിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തി. ഇത് അദ്ദേഹത്തിന്റെ ധാർഷ്ട്യവും സങ്കുചിത മനോഭാവവുമാണ് പ്രകടമാക്കുന്നതെന്ന് ചൗഹാൻ പറഞ്ഞു.ഒരു ദരിദ്ര ദളിത് കുടുംബത്തിൽ നിന്നും ഉയർന്നുവന്നയാളാണ് ഇമ്രതി ദേവി. എം‌എൽ‌എയും മന്ത്രിയും ആകുന്നതിന് മുൻപ് അവർ ഒരു തൊഴിലാളിയായിരുന്നു,
ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ളയാളായതിനാലാണ് നാഥ് അവരെ അപമാനിക്കാൻ തുനിഞ്ഞതെന്നും ചൗഹാൻ പറഞ്ഞു.കമൽനാഥിന്റെ പ്രസ്താവനയ്ക്കെതിരെ തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നിശബ്ദ പ്രതിഷേധം നടത്തുമെന്നും ചൗഹാൻ പറ‍ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+