കങ്കണ റനാവത്തിന് 91 കോടിയുടെ ആസ്തി, കൈവശമുള്ളത് 6.70 കിലോ സ്വര്‍ണം, 15 ക്യാരറ്റ് വജ്രങ്ങള്‍
ന്യൂഡല്‍ഹി: നടി കങ്കണ റനാവത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു നടി പത്രിക സമര്‍പ്പിച്ചത്. മാണ്ഡിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് അവര്‍. അമ്മ ആശാ റനാവത്ത്, സഹോദരി രംഗോലി ചണ്ഡേല്‍, പാര്‍ട്ടി നേതാക്കളായ ജയറാം താക്കൂര്‍, രാജീവ് ബിന്ധല് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പച്ച നിറത്തിലുള്ള പരമ്പരാഗത സാരിയും അതുപോലെ തലപ്പാവും അണിഞ്ഞാണ് കങ്കണ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
ഇതോടൊപ്പം സ്വത്തുവിവരങ്ങളും നടി വെളിപ്പെടുത്തിയിട്ടുണ്ട്. കങ്കണയ്ക്ക് 91 കോടിയുടെ ആസ്തിയാണ് ഉള്ളത്. 6.70 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ നടിയുടെ കൈവശമുണ്ട്. ഇതിന് അഞ്ച് കോടിയാണ് വില. 3 കോടി വലി വരുന്ന 15 ക്യാരറ്റ് വജ്രങ്ങള്‍, 50 ലക്ഷം വില വരുന്ന 60 വെള്ളി നാണയങ്ങള്‍, 50 എല്‍ഐസി പോളിസികളില്‍ നിക്ഷേപങ്ങള്‍ എന്നിവ നടിക്കുണ്ട്.

നാല് ആഡംബര വാഹനങ്ങളും കങ്കണയ്ക്കുണ്ട്. 3.9 കോടിയുടെ മെഴ്സിഡസ് മെയ്ബാച്ച്, 98.25 ലക്ഷത്തിന്റെ ബിഎംഡബ്ല്യു, 58.65 ലക്ഷത്തിന്റെ മെഴ്സിഡസ് ബെന്‍സ് എന്നിവയ്ക്ക് പുറമേ വെസ്പയുടെ സ്കൂട്ടറും നടിക്കുണ്ട്. 7 വാണിജ്യ സമുച്ചയങ്ങളും, രണ്ട് റെസിഡെന്‍ഷ്യല്‍ കെട്ടിടങ്ങളും തന്റെ പേരിലുണ്ടെന്ന് കങ്കണ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തനിക്കെതിരെ എട്ട് കേസുകള്‍ നിലവിലുണ്ടെന്ന് നടി വെളിപ്പെടുത്തി. 17 കോടിയുടെ കടമാണ് നടിക്കുള്ളത്. അതേസമയം മാണ്ഡിയില്‍ അഭിമാന പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന് കങ്കണ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മണ്ഡലത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് നടി പങ്കുവെച്ചത്.
അതേസമയം മാണ്ഡിയില്‍ കങ്കണയ്ക്ക് പോരാട്ടം എളുപ്പമല്ല. സ്വന്തം പേരില്‍ ഇവിടെ ജയം നേടാന്‍ സാധിക്കുമെന്ന് നടി കരുതുന്നുണ്ടെങ്കിലും ബിജെപിയുടെ പ്രാദേശിക നേതാക്കളില്‍ പലരും നടിക്ക് എതിരാണ്. മാണ്ഡിയില്‍ കങ്കണയെ ആരും അറിയില്ലെന്ന് ബിജെപിയുടെ സീനിയര്‍ നേതാക്കളെല്ലാം പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിംഗാണ് ഇവിടെ മത്സരിക്കുന്നത്. വീരഭദ്രസിംഗ് കുടുംബത്തിന്റെ കോട്ടയായിട്ടാണ് മാണ്ഡി അറിയപ്പെടുന്നത്. അമ്മ പ്രതിഭ സിംഗിന്റെ പിന്തുണയും വിക്രമാദിത്യക്കുണ്ട്. മാണ്ഡിയില്‍ ജനപ്രിയയാണ് പ്രതിഭ സിംഗ്. നിലവില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ കൂടിയാണ് അവര്‍.
കങ്കണയ്ക്കെതിരെ കടുത്ത വിമര്‍ശനവും നേരത്തെ വിക്രമാദിത്യ സിംഗ് നടത്തിയിരുന്നു. മാണ്ഡിക്കോ ഹിമാചല്‍ പ്രദേശിനോ വേണ്ടി ഒന്നും ചെയ്യാത്തയാളാണ് കങ്കണയെന്നും മണ്ഡലത്തില്‍ ആരും അവരെ അറിയില്ലെന്നും വിക്രമാദിത്യ സിംഗ് ആരോപിച്ചിരുന്നു. അതേസമയം താന്‍ ബോളിവുഡില്‍ വിജയം നേടിയ നടിയാണെന്ന് കങ്കണ പറയുന്നു.
അതേ വിജയം രാഷ്ട്രീയത്തിലും നേടുമെന്നാണ് കരുതുന്നതെന്നും നടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുമെന്നും കങ്കണ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ വീഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications