കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ ഓഫീസിലെ സ്വന്തം മുറിയിലെ എസി അഴിച്ച് കൊണ്ടുപോയി കനയ്യ, പ്രതികരിച്ച് സിപിഐ

Google Oneindia Malayalam News

പട്‌ന: ഇടതുപക്ഷത്തെ അമ്പരപ്പിച്ച് കൊണ്ട് കോണ്‍ഗ്രസ് കൊടി പിടിക്കാനൊരുങ്ങുകയാണ് സിപിഐയുടെ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗമായ കനയ്യ കുമാര്‍. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസിലേക്ക് പോകുന്നതിന് മുന്നോടിയായി കനയ്യ കുമാര്‍ പട്‌നയിലെ സിപിഐ പാര്‍ട്ടി ആസ്ഥാനത്തുളള തന്റെ മുറിയിലെ എയര്‍ കണ്ടീഷണറര്‍ അഴിച്ച് കൊണ്ടു പോയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്, കള്ളക്കഥ തൊണ്ട തൊടാതെ വിഴുങ്ങിയോ? ട്രോളി സന്ദീപ് വാര്യർഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്, കള്ളക്കഥ തൊണ്ട തൊടാതെ വിഴുങ്ങിയോ? ട്രോളി സന്ദീപ് വാര്യർ

1

തന്റെ മുറിയില്‍ കനയ്യ സ്വന്തം പണം ചെലവിട്ട് സ്ഥാപിച്ചതാണ് എയര്‍ കണ്ടീഷണര്‍ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ പ്രതികരിച്ചു. അതുകൊണ്ട് തന്നെ കനയ്യ എസി അഴിച്ച് കൊണ്ട് പോയതില്‍ പ്രശ്‌നമില്ലെന്നും രാം നരേഷ് പാണ്ഡെ വ്യക്തമാക്കി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്ന കനയ്യ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുളള തീപ്പൊരി നേതാവാണ്. കനയ്യ ഉയര്‍ത്തിയ ആസാദി മുദ്രാവാക്യം വിദ്യാര്‍ത്ഥികളെ ഇളക്കി മറിച്ചു. പിന്നീട് രാജ്യം കണ്ട പല സമരങ്ങള്‍ക്കും ആസാദി മുദ്രാവാക്യം ഊര്‍ജ്ജമായിരുന്നു.

ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം

2

രാജ്യത്ത് ശോഷിച്ച് കൊണ്ടിരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പുതിയ ഉണര്‍വേകാന്‍ സാധിക്കുന്ന ഒരു നേതാവായാണ് കനയ്യയെ വിലയിരുത്തിയിരുന്നത്. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത പടലപ്പിണക്കങ്ങളാണ് ഇപ്പോള്‍ വലിയൊരു വഴിത്തിരിവിലേക്ക് എത്തി നില്‍ക്കുന്നത്. സിപിഐ ബീഹാര്‍ അധ്യക്ഷനാക്കണം എന്നത് അടക്കമുളള ആവശ്യങ്ങള്‍ പാര്‍ട്ടി നേതൃത്വം അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവേശനം എന്ന തീരുമാനത്തിലേക്ക് കനയ്യ കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

3

പാര്‍ട്ടി വിടും എന്നുളള അഭ്യൂഹം ശക്തമായപ്പോഴും കനയ്യയെ തള്ളിപ്പറയാന്‍ സിപിഐ നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. കനയ്യ സിപിഐ വിടില്ലെന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും കാനം രാജേന്ദ്രനും അടക്കമുളള നേതാക്കള്‍ പ്രതികരിച്ചത്. കനയ്യ കോണ്‍ഗ്രസില്‍ ചേരും എന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നും തന്നെ ദില്ലിയില്‍ വെച്ച് കണ്ടപ്പോള്‍ കനയ്യ അത്തരം വാര്‍ത്തകള്‍ നിഷേധിച്ചിരുന്നുവെന്നും ഡി രാജ പറയുകയുണ്ടായി. എന്നാല്‍ തനിക്കൊപ്പം കനയ്യയും കോണ്‍ഗ്രസില്‍ ചേരുകയാണ് എന്ന് വ്യക്തമാക്കി ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം രംഗത്ത് വരികയായിരുന്നു.

4

കനയ്യ കോൺഗ്രസിൽ ചേരും എന്നുളള വാർത്തകളോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ഇങ്ങനെ ആയിരുന്നു: '' കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാധ്യമങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഇതിനുമുമ്പും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്.

5

ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്.ഇത്തരം വിവാദ പ്രചാരണങ്ങൾ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളർത്താൻ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ കനയ്യകുമാർ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ കണ്ടില്ലെന്ന് നടിക്കുകയാണ്.

6

ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികൾക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാർ സംഘപരിവാർ ശക്തികൾക്ക് ഭീഷണിയാണ്. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാർ. ഗൂഢലക്ഷ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. ഒക്ടോബർ ആദ്യവാരത്തിൽ ചേരുന്ന നാഷണൽ കൗൺസിൽ യോഗത്തിൽ കനയ്യ കുമാർ പങ്കെടുക്കുന്നത് ആണ്''.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
Kanhaiya kumar took Air Conditioner from his room in CPI Office at Patna, CPI reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X