നടി സ്പന്ദന അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് ബാങ്കോക്കില്‍
ബെംഗളൂരു: കന്നഡ നടി സ്പന്ദന (35) അന്തരിച്ചു. നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ്. ബാങ്കോക്കിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സ്പന്ദനയുടെ മരണം. അവധിയാഘോഷിക്കാനാണ് ഇവർ കുടുംബത്തോടൊപ്പം ബാങ്കോക്കിൽ പോയത്.
ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്പന്ദനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്പന്ദനയെ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾക്ക് ശേഷം നാളെ മൃതദേഹം ബെംഗളൂരുവിലേക്ക് എത്തിക്കും. സ്പന്ദനയുടെ മരണ വിവരം അറിഞ്ഞ പിതാവ് ബി കെ ശിവറാമും ബന്ധുക്കളും ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്.

വിജയ രാഘവേന്ദ്രയും സ്പന്ദനയും ഒരുപാട് നാളുകൾ നീണ്ട പ്രണയത്തിന് ശേഷം 2007 ൽ ആണ് വിവാഹം കഴിച്ചത്. വിജയ രാഘവേന്ദ്രയുടെ പ്രണയകഥ ആരംഭിച്ചത് മല്ലേശ്വരത്താണ്, അവിടെവെച്ചാണ് അദ്ദേഹം സ്പന്ദനയെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹത്തിന് സ്പന്ദനയോട് പ്രണയം തോന്നി. പിന്നീട് ഇവർ അഗാധമായ പ്രണയത്തിലായി.
2007 ൽ വിവാഹിതരായി. ഈ മാസം 16ാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇരിക്കുമ്പോഴായിരുന്നു മരണം. 12 വയസ്സുള്ള ശൗര്യ ആണ് മകൻ. കിസ്മത്, അപൂർവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ നടൻ രാജ് കുമാറിന്റെ അടുത്ത ബന്ധുവാണ് സ്പന്ദന.
ഈ മാസം 16ാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു സ്പന്ദനയുടെ മരണം. 2007. ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. പന്ത്രണ്ട് വയസായ ശൗര്യയാണ് മകൻ. കിസ്മത്, അപൂർവ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സൂപ്പർ സ്റ്റാർ രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദന.












Click it and Unblock the Notifications