കണ്ണൂരില്‍ ചെങ്കോട്ടകളില്‍ സമഗ്രാധിപത്യം തുടര്‍ന്ന്‌ എല്‍ഡിഎഫ്‌; കോര്‍പ്പറേഷന്‍ പിടിച്ച്‌ യുഡിഎഫ്‌

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നപ്പോള്‍ മറ്റെല്ലാ ജില്ലകളിലും എന്നത്‌ പോലെ എല്‍ഡിഎഫിന്‌ തന്നെയാണ്‌ മുന്‍തൂക്കം. പഞ്ചായത്തുകള്‍ നഗരസഭ, ബ്‌ളോക്ക്‌ പഞ്ചായത്ത്‌, ജില്ലാപഞ്ചായത്ത്‌ എന്നീ തലങ്ങളില്‍ എല്ലാം ജില്ലയില്‍ എല്‍ഡിഎഫിന്‌ 2015ലെ പോലെ തന്നെ മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ സംസ്ഥാനത്ത്‌ ഇത്തവണ യുഡിഎഫിന്‌ ലഭിച്ച ഏക കോര്‍പ്പറേഷന്‍ കണ്ണൂര്‍ കോര്‍പ്പറേഷനാണ്‌. കോര്‍പ്പറേഷനില്‍ വലിയ വിജയമാണ്‌ യുഡിഎഫ്‌ നേടിയത്‌.

 കണ്ണൂരിന്റെ ഫലം

കണ്ണൂരിന്റെ ഫലം

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ കോര്‍പ്പറേഷനില്‍ ഒഴിച്ച്‌ മറ്റ്‌ എല്ലാ മേഖലകളിലും സമഗ്രാധിപത്യം നേടാനായി. ആകെയുള്ള 71 പഞ്ചായത്തുകളില്‍ 56 പഞ്ചായത്തുകളിലും എല്‍ഡിഎഫ്‌ അധികാരം ഉറപ്പിച്ചപ്പോള്‍ കണ്ണൂരില്‍ 15 ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ്‌ യുഡിഎഫിന്‌ നേടാനായത്‌. എന്‍ഡിഎക്ക്‌ ഒരു പഞ്ചായത്തുപോലും നേടാനായില്ല. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 സീറ്റുകളില്‍ 16 എണ്ണം എല്‍ഡിഎഫും 7എണ്ണം യുഡിഎഫും നേടി. 11 ബ്‌ളോക്ക്‌ പഞ്ചായത്ത്‌ സീറ്റുകളില്‍ 9എണ്ണത്തിലും എല്‍ഡിഎഫ്‌ വിജയിച്ചപ്പോള്‍ 2 സീറ്റുകള്‍ മാത്രമാണ്‌ യുഡിഎഫിന്‌ നേടനായത്‌. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ്‌ യുഡിഎഫിന്‌ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെക്കാനായത്‌. ആകെയുള്ള 8 മുനിസിപ്പാലിറ്റികളില്‍ 5എണ്ണം എല്‍ഡിഎഫ്‌ നേടിയപ്പോള്‍ 3 എണ്ണം യുഡിഎഫ്‌ സ്വന്തമാക്കി.

2015ലെ തിരഞ്ഞെടുപ്പ്‌ ഫലം

2015ലെ തിരഞ്ഞെടുപ്പ്‌ ഫലം

കണ്ണൂരില്‍ 2051ലെ തദ്ദേശ തിരഞ്ഞെടുപ്പ്‌ ഫലത്തിന്‌ സമാനമായ ഫലം തന്നൊണ്‌ കണ്ണൂരില്‍ ഇത്തവണയും ഉണ്ടായിരിക്കുന്നത്‌. കഴിഞ്ഞ തവണ എല്‍ഡിഎഫ്‌ ജില്ലയില്‍ 50 പഞ്ചായത്തുകളില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ്‌ 21 സീറ്റുകള്‍ നേടി . ഇത്തവണ 6 ഗ്രാമപഞ്ചായത്തുകളില്‍ കൂടി എല്‍ഡിഫ്‌ അധികാരത്തിലെത്തി. 8 മുനിസിപ്പാലിറ്റികളില്‍ 5 എണ്ണം എല്‍ഡിഎഫിനും 3 എണ്ണം യുഡിഎഫിനും ലഭിച്ചപ്പോള്‍ സമാനമായ തിരഞ്ഞെടുപ്പ്‌ ഫലം തന്നെയാണ്‌ 2015ലും ഉണ്ടായത്‌.കഴിഞ്ഞ തവണത്തേതുപെലെ തന്നെ എല്‍ഡിഎഫിന്‌ തന്നെയാണ്‌ ജില്ലാപഞ്ചായത്ത്‌ ഭരണവും. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌ ഫലത്തിലാണ്‌ ഇത്തവണ വലിയവ്യത്യാസം ഉണ്ടായത്‌. കഴിഞ്ഞ തവണ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പംത്തിനൊപ്പാമായിരുന്നെങ്കില്‍ ഇത്തവണ യുഡിഎഫ്‌ ബഹുദൂരം മുന്നിലെത്തി.
കണ്ണീരണിഞ്ഞ യുഡിഎഫിന്‌ താങ്ങായി കണ്ണൂര്‍ കോര്‍പ്പറേഷന്‍

യുഡിഎഫിന്‌ ആശ്വാസമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍

യുഡിഎഫിന്‌ ആശ്വാസമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍

സംസ്ഥാനത്താകെയും കണ്ണൂര്‍ ജില്ലയിലും തിരിച്ചടി നേരിട്ടെങ്കിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫിനെ കൈവിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആധികാരിക വിജയം സ്വന്തമാക്കാന്‍ യുഡിഎഫിന്‌ സാധിച്ചു. ആകെയുള്ള 55 ഡിവിഷനുകളില്‍ 34 എണ്ണത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കഴിഞ്ഞ വട്ടത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനും യുഡിഎഫിന്‌ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സാധിച്ചു.

അതേസമയം കോര്‍പ്പറേഷനില്‍ 19 സീറ്റുകള്‍ മാത്രം നേടി എല്‍ഡിഎഫ്‌ പിറകോട്ട്‌ പോയി. എല്‍ഡിഎഫിന്‌ കഴിഞ്ഞ വട്ടം ലഭിച്ച പല ഡിവിഷനുകളും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിലനിര്‍ത്താനായില്ല.

2015ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഫലം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ആകെയുള്ള 55 ഡിവിഷനുകളില്‍ 27 വീതം യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചു. ഒരു സീറ്റ്‌ കോണ്‍ഗ്രസ്‌ വിമതനായി മത്സരിച്ച പികെ രാഗേഷിനും , രാഗേഷിന്റെ പിന്തുണയോടെ മത്സരിച്ച എല്‍ഡിഎഫിന്‌ മേയര്‍ പദവി ലഭിക്കുകയുമായിരുന്നു. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം പികെ രാഗേഷ്‌ ഇടതുമുന്നണിയുടെ പിന്തുണ പിന്‍വലിച്ചതോടെ ബാക്കിയുള്ള മൂന്ന്‌ വര്‍ഷം ലീഗും കോണ്‍ഗ്രസും കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പങ്കിട്ടു ഭരിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട്‌ തുറന്ന്‌ ബിജെപി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട്‌ തുറന്ന്‌ ബിജെപി


തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായാണ്‌ ഒരു വാര്‍ഡില്‍ വിജയിക്കുന്നത്‌. പള്ളിക്കുന്ന്‌ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥി വികെ ഷൈജുവാണ്‌ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്‌. യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റായിരുന്നു ഇത്‌. ശക്തമായ ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ 200ലേറെ വോട്ടുകള്‍ക്കാണ്‌ വികെ ഷൈജു വിജയിച്ചത്‌. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ബിജെപി വോട്ട്‌ നേടുന്നത്‌. എന്നാല്‍ ജില്ലയിലെ മറ്റ്‌ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പരിശോധിച്ചാല്‍ ഒറ്റപ്പെട്ട വിജയങ്ങള്‍ ഒഴിച്ചു നിര്‍ത്തായാല്‍ കാര്യമായ വിജങ്ങളൊന്നും ജില്ലയില്‍ എന്‍ഡിഎക്ക്‌ നേടാനായില്ല.

വിവാദങ്ങളിലും തെല്ലനങ്ങാതെ ചെങ്കോട്ടകള്‍

വിവാദങ്ങളിലും തെല്ലനങ്ങാതെ ചെങ്കോട്ടകള്‍

വ്യവസായി സാജന്റെ ആത്മഹത്യയെ തുടര്‍ന്ന്‌ ഇടതുപക്ഷഭരണ സമിതിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുര്‍ന്ന ആന്തല്ലൂരില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ്‌ വിജയിച്ചു. വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനെതിരെ രൂപം കൊണ്ട വയല്‍ക്കിളി സംഘടനയുടെ പ്രതിനിധിക്കും തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടു. കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ്‌ കീഴാറ്റൂരിന്റെ ഭാര്യ പി ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ഥി. കല്യാശേരി പഞ്ചായത്തടക്കം കണ്ണൂരിലെ 5 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്‌ മുഴുവന്‍ സീറ്റിലും വിജയിച്ചു. കല്യാശേരിക്കു പുറമേ പിണറായി, പന്നയന്നൂര്‍,കണ്ണപുരം എന്നീ പഞ്ചായത്തുകളിലാണ്‌ എല്‍ഡിഎഫ്‌ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്‌. 2051ലെതിരഞ്ഞെടുപ്പ്‌ ഫലത്തില്‍ നിന്നും വലിയ അട്ടിമറികള്‍ ഒന്നും തന്നെ ഈ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഉണ്ടായില്ല

Recommended Video

cmsvideo
    റേഷൻ കടക്കാരി ബുള്ളറ്റ് സ്ഥാനാർഥിക്കു മിന്നും ജയം| Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+