Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണ്‍പൂര്‍ സംഘര്‍ഷം; പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കുന്നുവെന്ന് യുപി പോലീസ്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വ്യാപകമായ അറസ്റ്റ് തുടരുകയാണ്. ഇതിനെതിരെ ജൂണ്‍ പത്തിന് ബറേലിയില്‍ വന്‍ പ്രതിഷേധത്തിന് തൗഖീര്‍ റാസ എന്ന മുസ്ലിം പണ്ഡിതന്‍ ആഹ്വാനം ചെയ്തു. ഈ പശ്ചാത്തലത്തില്‍ ജൂലൈ 3 വരെ ബറേലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

1000ത്തിലധികം പേര്‍ക്കെതിരെയാണ് കാണ്‍പൂര്‍ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. 40 പേരെ അറസ്റ്റ് ചെയ്തു. നൂറോളം പേര്‍ കസ്റ്റഡിയിലാണ്. പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ദേശ സുരക്ഷാ നിയമം, ഗുണ്ടാ നിയമം എന്നിവ പ്രകാരമാണ് കേസ്. സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ വിഎസ് മീണ പറഞ്ഞു.

k

മൗലാന മുഹമ്മദലി ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ അധ്യക്ഷന്‍ ഹയാത്ത് സഫര്‍ ഹാഷ്മിയാണ് അറസ്റ്റിലായവരില്‍ പ്രമുഖന്‍. ഇദ്ദേഹമാണ് സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറയുന്നു. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചില്‍ വച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ വിദേശ സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

ബിജെപി വക്താവ് നുപുര്‍ ശര്‍മ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് നബിയെയും പത്‌നിമാരെയും അവഹേളിച്ചു സംസാരിച്ചതില്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് കാണ്‍പൂരിലെ സംഭവങ്ങള്‍ തുടക്കം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കല്ലേറുണ്ടായി. പെട്രോള്‍ ബോംബെറിഞ്ഞെന്നും പോലീസ് പറയുന്നു.

ബിജെപി വക്താവ് പ്രവാചകനെതിരെ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ശര്‍മയ്‌ക്കെതിരെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ മാപ്പ് പറയണമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടുമായിരുന്നു കാണ്‍പൂരില്‍ വെള്ളിയാഴ്ച പ്രതിഷേധം തുടങ്ങിയത്. ലാത്തി വീശിയ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതോടെ ജനക്കൂട്ടം ചിതറിയോടി.

മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയലാണ് സൗത്ത് മുംബൈ പോലീസ് നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തത്. റസാ അകാദമിയുടെ മുംബൈയിലെ ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ശൈഖ് ആണ് പരാതിക്കാരന്‍. നുപൂര്‍ ശര്‍മയുടെ പ്രതികരണം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+