കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിൽ നടന്നത് വൻ ലഹരിമരുന്ന് വേട്ട: സിനിമാ താരങ്ങളും സംഗീതജ്ഞരും നിരീക്ഷണത്തിൽ!!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകത്തിലെ ലഹരിവേട്ടയ്ക്ക് സിനിമാ താരങ്ങളിലേക്കും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ബെംഗളൂരു നഗത്തിലെ വിവിധയിടങ്ങളിൽ നിന്നായി ലഹരിമരുന്നുകൾ വ്യാപകമായി പിടിച്ചെടുത്തതിന് പിന്നാലെയാണ് സിനിമാരംഗത്തേക്കും ഇത് സംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കുന്നത്. കന്നഡ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ഉന്നതരുടെ മക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ കെപിഎസ് മൽഹോത്രയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

കൊവിഡ് ദൈവത്തിന്റെ പ്രവൃത്തി, സമ്പത്ത് വ്യവസ്ഥ പ്രതിസന്ധി നേരിടുമെന്നും നിർമ്മല സീതാരാമൻകൊവിഡ് ദൈവത്തിന്റെ പ്രവൃത്തി, സമ്പത്ത് വ്യവസ്ഥ പ്രതിസന്ധി നേരിടുമെന്നും നിർമ്മല സീതാരാമൻ

കന്നഡ സീരിയൽ- ടിവി താരം അനിഖ ഉൾപ്പെടെ മൂന്ന് പേരെ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. രവീന്ദ്രൻ, അനൂപ് എന്നീ ലഹരിമരുന്ന് വിതരണക്കാരുമാണ് നടിക്കൊപ്പം ബെംഗളൂരുവിൽ അറസ്റ്റിലായിട്ടുള്ളത്. ഓൺലൈൻ വഴി ഓർഡർ സ്വീകരിച്ചാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിവന്നിരുന്നതെന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിരുന്നു.

arrest-1594

ആഗസ്റ്റ് 21നാണ് സംഭവം. കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽ സംഘം നടത്തിയ റെയ്ഡിൽ 145 എംഡിഎംഎ ലഹരി ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സീരിയൽ താരത്തിന്റെ വീട്ടിലും നർക്കോട്ടിക്സ് സംഘം പരിശോധന നടത്തുന്നത്. 2.20 ലക്ഷം രൂപ വിലവരുന്ന വരുന്നതാണ് ലഹരിമരുന്ന്. ഇവിടെ 270 എംഡിഎംഎ ഗുളികളലും ബെംഗളൂരുവിസെ നിക്കൂ ഹോംസിലുള്ള മറ്റൊരു വീട്ടിൽ നിന്ന് എൽഎഡി സ്റ്റാമ്പുകളും സംഘം പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് നർക്കോട്ടിക്സ് നൽകുന്ന വിവരം.

അറസ്റ്റിലായ രവീന്ദ്രന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത ഫോൺ നമ്പറുകളിൽ കന്നഡ സിനിമാ രംഗത്തെയും പ്രമുഖ സംഗീതജ്ഞരുടെയും വിഐപികളുടെയും മക്കളുടെ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ബെംഗളൂരു നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സമൂഹത്തിലെ പ്രമുഖർക്കും സംഘം ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ സംഘവുമായി ഇടപാടുമായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ആഗസ്റ്റ് ആദ്യം ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് റഹ്മാൻ എന്നയാളെയും ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിൽ വെച്ച് ഇത്തരത്തിലുള്ള ലഹരിമരുന്നുകൾ കൈകാര്യം ചെയ്ത സംഭവത്തിൽ ദമ്പതികളെ നർക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

English summary
Karnataka Actors and Musicians Under Narcotics Bureau's Scanner For Drug Use after recent incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X