Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക കോൺഗ്രസ് എടുക്കും, അവസാന സർവ്വേയിലും അനുകൂലം ; ബിജെപി അടപടലം വിയർക്കും.. സർവെ

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ അധികാരത്തിലേറുമെന്ന് സർവ്വേ. എബിപി-സി വോട്ടർ ഫൈനൽ സർവ്വേയിലാണ് ഇക്കുറി കോൺഗ്രസ് മുന്നേറ്റം തടയാൻ ബിജെപിക്ക് സാധിക്കില്ലെന്ന പ്രവചിക്കുന്നത്. കോൺഗ്രസിന് 110 മുതൽ 122 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.

40.2 ശതമാനം വോട്ട് വിഹിതം കോൺഗ്രസിന് ലഭിക്കും. അതായത് 2018 ൽ നേടിയതിനെക്കാൾ 22 ശതമാനം അധികം. ബി ജെ പിക്ക് 73 മുതൽ 85 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. 2018 ൽ 104 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. അതേസമയം വോട്ട് വിഹിതത്തിൽ വ്യത്യാസമുണ്ടാകില്ല. 36 ശതമാനമായിരിക്കും ബിജെപി വോട്ട് വിഹിതം. ജെഡിഎസിന് 21 മുതൽ 29 സീറ്റുകൾ വരേയും സർവ്വേ പറയുന്നു.

karnataka assembly election

2018 ൽ 37 സീറ്റുകളായിരുന്നു ജെ ഡി എസിന് ലഭിച്ചത്. 2018 നേക്കാൾ ജെ ഡി എസിന്റെ വോട്ട് വിഹിതം രണ്ട് ശതമാനം കുറയും. 16.1 ശതമാനം വോട്ടു വിഹിതമായിരിക്കും പാർട്ടിക്ക് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു.

ഗ്രേറ്റർ ബെംഗളൂരു മേഖലയിൽ കോൺഗ്രസിനായിരിക്കും മുന്നേറ്റം. 14 മുതൽ 18 സീറ്റുകൾ വരെ ലഭിച്ചേക്കും. ബിജെപിക്ക് 12 മുതൽ 16 സീറ്റുകളും ജെ ഡി എസിന് 1 മുതൽ നാല് സീറ്റുകൾ വരേയും.

പഴയ മൈസൂർ മേഖയിൽ ജെഡിഎസ് കിതയ്ക്കുമെന്ന് സർവ്വേ പറയുന്നു. ജെഡിഎസ് കോട്ടയിൽ കോൺഗ്രസ് അട്ടിമറി മുന്നേറ്റം ഉണ്ടാക്കും 24 മുതൽ 28 വരെ സീറ്റുകൾ ലഭിച്ചേക്കും. ജെ ഡി എസ് 19 -23 സീറ്റിൽ ഒതുങ്ങും. ബി ജെ പി 8 വരെ സീറ്റുകൾ ഇവിടെ നേടിയേക്കാമെന്നും സർവ്വേ പറയുന്നു.

വൊക്കാലിഗ വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണ് പഴയ മൈസൂരു. പരമ്പരാഗതമായി ജെ ഡി എസിനെ പിന്തുണയ്ക്കുന്നവരാണിവർ. എന്നാൽ വൊക്കാലിഗ സമുദായാംഗമായ കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറിന് സമുദായത്തിനിടയിൽ വലിയ സ്വാധീനമുണ്ട്. ഇത് കോൺഗ്രസിന് ഗുണം ചെയ്തേക്കുമെന്നാണ് സർവ്വേയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം സെൻട്രൽ കർണാടക മേഖലയിൽ കോൺഗ്രസ് ആധിപത്യം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വേ പറയുന്നു. 24 ,‌സീറ്റുകൾ വരേയാണ് കോൺഗ്രസിന് പ്രവചനം. ബിജെപി 14 സീറ്റിൽ ഒതുങ്ങും. 36.7 ശതമാനമായിരിക്കും പാർട്ടിക്ക് ഇവിടെ ലഭിക്കുന്ന വോട്ട് വിഹിതം.

തീരദേശ മേഖലയെ ബിജെപി കോട്ടയിൽ കോൺഗ്രസിന് ഇക്കുറിയും ചലനങ്ങൾ ഉണ്ടാക്കാൻ സാഘിക്കില്ല. 8 വരെയാണ് സീറ്റുകൾ ലഭിച്ചേക്കുക. ബിജെപിക്ക് 17 വരെ സീറ്റുകൾ ലഭിക്കും. മുംബൈ കർണാടക മേഖലയിൽ കോൺഗ്രസ് 43 ശതമാനം വോട്ടോടെ 28 വരെ സീറ്റുകൾ നേടും. ബിജെപിക്ക് 26 സീറ്റുകൾ ലഭിക്കും. 42 ശതമാനം വോട്ട് വിഹിതവും സർവ്വേ പ്രവചിക്കുന്നു.

ലിംഗായത്തുകൾക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് കിറ്റൂർ -കർണാടക. സമുദായത്തിന്റെ ബിജെപിയോടുള്ള അതൃപ്തി കോൺഗ്രസിന് വലിയ രീതിയിൽ മുതലെടുക്കാൻ സാധിക്കുമെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. 2018 ൽ മേഖലയിൽ ഉള്ള 50 സീറ്റിൽ 17 സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. ബിജെപിക്ക് 24 വരെയായിരുന്നു ഇവിടെ ലഭിച്ച സീറ്റുകൾ. ഹൈദരാബാദ്-കർണാടക മേഖലയിലും കോൺഗ്രസിനാണ് സർവ്വേയിൽ സാധ്യത പ്രവചിക്കുന്നത്. 28 വരേ സീറ്റുകളാണ് കോൺഗ്രസിന് സാധ്യത പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+