Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് കര്‍ണാടകയെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്നെന്ന് മോദി

ബെംഗളൂരു: കര്‍ണാടകയെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചന്‍ഗുഡ് താലൂക്കിലെ യെലച്ചഗെരെ ബോറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയെ പരമാധികാര രാജ്യമാക്കും എന്നാണ് കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടക ഇന്ത്യയുടെ ഭാഗമാണ്. അതിനാല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പരമാധികാരമുണ്ട്. എന്നാല്‍ കര്‍ണാടകയെ വേര്‍പെടുത്താന്‍ ആണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇത് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ദേശസ്‌നേഹികള്‍ക്കും അപമാനമാണ് എന്നും മോദി പറഞ്ഞു. ധ്രുവീകരണത്തിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും ഭിന്നിപ്പിക്കലിലും ആണ് കോണ്‍ഗ്രസ് മുഴുകിയിരിക്കുന്നത്.

modi

നമ്മുടെ ശത്രു രാജ്യങ്ങളിലെ വിദേശ നയതന്ത്രജ്ഞരുമായി കോണ്‍ഗ്രസ് രഹസ്യ കൂടിക്കാഴ്ച നടത്തുന്നു എന്നും മോദി ആരോപിച്ചു. തീവ്രവാദത്തില്‍ ഏര്‍പ്പെടുന്നവരെ പിന്തുണയ്ക്കുന്നു. അതിനാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഡാനില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ഇന്ത്യ ശ്രമിച്ചപ്പോള്‍ അത് സാധ്യമാകില്ല എന്നാണ് കോണ്‍ഗ്രസ് കരുതിയത്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ക്ക് ബിജെപിയെ കുറ്റപ്പെടുത്താം എന്നും പക്ഷേ തങ്ങള്‍ അവരെയെല്ലാം രക്ഷിച്ചു എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ '85 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍' ആണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. 85 ശതമാനം കമ്മീഷനുമായി കോണ്‍ഗ്രസ് കൊള്ളയടിച്ച ജനങ്ങളുടെ പണം കൊണ്ടാണ് എക്സ്പ്രസ് വേ, എയര്‍പോര്‍ട്ട് തുടങ്ങിയ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പണം ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

കേന്ദ്ര പദ്ധതികളില്‍ 100 പൈസയില്‍ 15 ശതമാനം മാത്രമാണ് ഗുണഭോക്താക്കളിലേക്ക് എത്തിയതെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു പൊതുയോഗത്തില്‍ സമ്മതിച്ചതാണ്, വെറും 15 ശതമാനം പണം കൊണ്ട് എന്ത് വികസനമാണ് ഇവിടെ സംഭവിക്കുക എന്നും അദ്ദേഹം ചോദിച്ചു. ഗരീബി ഹഠാവോ എന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി നല്‍കിയ ഏറ്റവും വലിയ ഉറപ്പ്.

എന്നാല്‍ അത് നിറവേറ്റിയിട്ടുണ്ടോ എന്നും നരേന്ദ്ര മോദി ചോദിച്ചു. കോണ്‍ഗ്രസിന്റെ ഉറപ്പുകള്‍ എല്ലാ കാലത്തും കള്ളത്തരം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച 28 കിലോമീറ്റര്‍ ബെംഗളൂരുവില്‍ റോഡ് ഷോ നടത്തിയ നരേന്ദ്ര മോദി ബി ജെ പി പ്രചരണത്തെ ഉച്ഛസ്ഥായില്‍ എത്തിച്ചാണ് മടങ്ങിയത്. മേയ് 10 ന് ആണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 ന് ഫലമറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+