Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാക്കെതിരെ പോലീസില്‍ പരാതി; ശത്രുത വളര്‍ത്തി, കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷനില്‍

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. വിദ്വേഷം പരത്തി, ശത്രുത വളര്‍ത്തി എന്നീ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, ഡോ. പരമേശ്വര്‍, ഡികെ ശിവകുമാര്‍ എന്നിവര്‍ നേരിട്ട് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കലാപങ്ങളുണ്ടാകുമെന്നും അഴിമതി നിറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇത് ഭീഷണിപ്പെടുത്തലാണ് എന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് കുറ്റപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

k

ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. അമിത് ഷായും ബിജെപി നേതാക്കളായ സംഘാടകര്‍ക്കുമെതിരെയാണ് പരാതി. വിദ്വേഷം പരത്തുന്നതിന് പുറമെ പ്രതിപക്ഷ പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അമിത് ഷാക്കെതിരെ നിയമ പ്രകാരമുള്ള നടപടിയെടുക്കണമെന്ന് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

ഒരു സാധാരണക്കാരനാണ് ഇത്തരത്തില്‍ പറഞ്ഞതെങ്കില്‍ അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടാകും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് പറഞ്ഞത് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. ഇത് നിസാരമായ കാര്യമല്ല. അദ്ദേഹം ബിജെപിയുടെ പ്രചാരകന്‍ മാത്രമല്ലെന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

എനിക്കെതിരെ ഇരുപതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴമ്പില്ലാത്ത കേസുകളാണ് എല്ലാം. എന്നാല്‍ അതുപോലെ അല്ല ഇത്. അമിത് ഷായുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. ശേഷമാണ് പോലീസ് സ്‌റ്റേഷനിലെത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു. വളരെ ഗൗരവമുള്ള വിഷയമായതിനലാണ് തങ്ങള്‍ നടപടി സ്വീകരിക്കാന്‍ ഇടപെടുന്നതെന്ന് സുര്‍ജേവാലയും പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാണ് കോണ്‍ഗ്രസിന്റെ പരാതി. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി എന്ന വകുപ്പാണിത്. കൂടാതെ 171 ജി (തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രസ്താവന നടത്തി), 505 (2) വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തല്‍, 123 എന്നീ വകുപ്പുകളും പരാതിയില്‍ ഊന്നിപറഞ്ഞിട്ടുണ്ടെന്ന് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

ബെലഗാവിയില്‍ കഴിഞ്ഞ ദിവസമാണ് അമിത് ഷാ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി സംസാരിച്ചത്. അമിത് ഷായുടെത് ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയാണ് എന്ന് ജയറാം രമേശ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭീഷണി മുഴക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ കലാപങ്ങളുണ്ടാകും. വികസനം മുരടിക്കും. കുടുംബാധിപത്യ രാഷ്ട്രീയം തിരിച്ചുവരുമെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+