കർണാടകയിലെ രണ്ട് മന്ത്രിമാർ കോണ്‍ഗ്രസിലേക്ക്? ബിജെപി ആശങ്കയില്‍, അനുനയിപ്പിക്കാനിറങ്ങി യദ്യൂരപ്പയും സംഘവും
കോൺഗ്രസിൽ ചേരുന്നതിലെ പ്രതികരണം അറിയാൻ ബുധനാഴ്ച ഗൗഡയെ അനുകൂലിക്കുന്നവർ മണ്ഡലത്തിൽ യോഗം ചേർന്നു

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയില്‍ കോണ്‍ഗ്രസിലേക്കുള്ള ബി ജെ പി നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുന്‍ എം എല്‍ എമാരും എം എല്‍ സിമാരും ഉള്‍പ്പടെ നിരവധി പേരാണ് ഇതിനോടകം തന്നെ കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് ബി ജെ പി സർക്കാറിലെ രണ്ട് മന്ത്രിമാർ തന്നെ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
വി സോമണ്ണ, നാരായണ ഗൌഡ എന്നിവർ പാർട്ടി വിട്ടേക്കുമെന്നാണ് വാർത്തകള്‍. രണ്ട് മന്ത്രിമാരും മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് വന്നവരാണ്. ഹൗസിംഗ് മന്ത്രി വി സോമണ്ണ 2008 ൽ പാർട്ടിയിൽ ചേർന്നപ്പോൾ യുവജന കായിക മന്ത്രി കെ സി നാരായണ ഗൗഡ ജെഡി(എസ്) വിട്ട് 2019ൽ ബിജെപിയിൽ ചേരുകയായിരുന്നു.

പാർട്ടിയില്‍ അർഹമായ പരിഗണന ലഭിക്കിക്കുന്നില്ല
മുതിർന്ന നേതാവായിട്ടും പാർട്ടിയില്‍ അർഹമായ പരിഗണന ലഭിക്കിക്കുന്നില്ലെന്ന പരാതിയുള്ള നേതാവാണ് സോമണ്ണ. മകൻ അരുൺ സോമണ്ണയ്ക്ക് ടിക്കറ്റ് തേടാന്‍ ശ്രമിച്ചെങ്കിലും അതും നടക്കുമെന്ന് ഉറപ്പില്ല. ചാമരാജനഗറിൽ നിന്ന് ആരംഭിച്ച ബിജെപി വിജയ് സങ്കൽപ രഥയാത്ര ഏകോപിപ്പിക്കാൻ മുൻ മന്ത്രി കെ എസ് ഈശ്വരപ്പയെ നിയോഗിച്ചതും സോമണ്ണയെ പ്രകോപിതനാക്കി. ചാമരാജ് നഗറിന്റെ ജില്ലാ ചുമതലയുള്ള മന്ത്രിയായാ തന്നെ പൂർണ്ണമായും തഴഞ്ഞെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നാരായണ ഗൗഡയാകട്ടെ, ബിജെപിയിലെ തന്റെ സാധ്യതകള്‍ അനിശ്ചിതത്വത്തിലാണെന്നും അടുത്തിടെ കോൺഗ്രസ് തന്നെ സമീപിച്ചതായി അവകാശപ്പെട്ടിരുന്നു. മന്ത്രിമാരുടെ അതൃപ്തി മാറ്റാന്‍ ബിജെപി തങ്ങളുടെ പാർലമെന്ററി ബോർഡ് അംഗം ബി എസ് യെദ്യൂരപ്പയെ മറ്റ് മുതിർന്ന നേതാക്കൾക്കൊപ്പം നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. മന്ത്രിമാർ പാർട്ടി വിട്ടുപോയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന, അഴിമതിയാരോപണങ്ങളുടെ പേരിൽ ഉഴലുന്ന പാർട്ടിക്ക് അത് കൂടുതല്‍ തിരിച്ചടിയായി മാറും.

2019-ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ
2019-ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ നിന്ന് രാജിവച്ച 17 നിയമസഭാംഗങ്ങളിൽ ഒരാൾ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ടെന്ന് പറഞ്ഞ് കൃഷിമന്ത്രി ബി സി പാട്ടീലാണ് ആദ്യം അഭ്യൂഹങ്ങൾ പരത്തിയത്. സോമണ്ണ മുമ്പ് പല പാർട്ടികളുമായും ബന്ധപ്പെട്ടിരുന്നു. ഗൗഡ പോയേക്കുമെന്ന് വാർത്തയുണ്ട്, പക്ഷേ മറ്റാരും പോകുന്നില്ല, "മന്ത്രമാരുടെ പേരുകൾ എടുത്തുകൊണ്ട് തന്നെ ബിസി പാട്ടീല്‍ വ്യക്തമാക്കി.

ഇതോടെ രൂക്ഷമായ മറുപടിയുമായി ഗൗഡയും രംഗത്ത് വന്നു. ട് തന്റെ കാര്യങ്ങള്‍ നോക്കാന്‍ പാട്ടീലിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കെസി നാരായണ ഗൌഡ പറഞ്ഞത്. "ബി സി പാട്ടീലിനോട് സ്വന്തം കാര്യം നോക്കണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല,"-എന്ന് വ്യക്തമാക്കിയ ഗൌഡ താന്‍ ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളുകയും ചെയ്തു.

പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ബിജെപി
അതേസമയം പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാർ കട്ടീലും രംഗത്ത് വന്നു.
ഇരു നേതാക്കളേയും പാർട്ടിയിലേക്ക് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കിലും അണികളും വികാരം പരിഗണിച്ചെ തീരുമാനമെടുക്കൂ എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും സോമണ്ണയും ഗൗഡയും ബിജെപിക്കൊപ്പമാണെന്നുമാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ ഗൗഡ പാർട്ടിയിൽ ചേരുന്നതിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. മൂന്ന് തവണ എം എൽ എയായ (രണ്ട് തവണ ജെ ഡി-എസിൽ നിന്നും ഒരു തവണ ബി ജെ പിയിൽ നിന്നും) ഗൗഡ കോൺഗ്രസിൽ ചേരുകയാണോ എന്ന കാര്യത്തിൽ അണികള്‍ കോൺഗ്രസ് മാണ്ഡ്യ ജില്ലാ പ്രസിഡന്റ് സി ഡി ഗംഗാധരനോട് വിശദീകരണം തേടുകയായിരുന്നു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ ഗംഗാധരന്റെ കാറിന് നേരെ മുട്ട എറിയികയും ചെയ്തു.

കോൺഗ്രസിൽ ചേരുന്നതിലെ പ്രതികരണം
അതേസമയം, കോൺഗ്രസിൽ ചേരുന്നതിലെ പ്രതികരണം അറിയാൻ ബുധനാഴ്ച ഗൗഡയെ അനുകൂലിക്കുന്നവർ മണ്ഡലത്തിൽ യോഗം ചേർന്നതായാണ് വിവരം. അതുപോലെ, സോമണ്ണയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനത്തില്‍ എംഎൽഎയും മുൻ മന്ത്രിയുമായ എം കൃഷ്ണപ്പയുടെ ക്യാമ്പിൽ നിന്ന് ശക്തമായ എതിർപ്പാണ് കണ്ടത്. രണ്ട് തവണ എംഎൽഎയായ മകൻ പ്രിയകൃഷ്‌ണ 2018-ൽ ബിജെപി നേതാവിനോട് തോറ്റിരുന്നു. രണ്ടു പേർക്കും തങ്ങളുടെ മക്കള്‍ക്ക് സുരക്ഷിതമായ സീറ്റ് ഒപ്പിച്ച് നല്‍കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം.












Click it and Unblock the Notifications