കര്‍ണാടക മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍ഡ് യോഗത്തിലും തീരുമാനമായില്ല, പ്രഖ്യാപനം ചൊവ്വാഴ്ച
ദില്ലി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. ഇന്ന് നടന്ന ഹൈക്കമാന്‍ഡ് ചര്‍ച്ചയിലും തീരുമാനമൊന്നുമായില്ല. സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകണമെന്ന് ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കാന്‍ വൈകുന്നത്. നേരത്തെ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് സിദ്ധരാമയ്യ ദില്ലിയില്‍ എത്തിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഡി കെ ശിവകുമാര്‍ ദില്ലിയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.

കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തില്‍ ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എ ഐ സി സി നിരീക്ഷകരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ ഖാര്‍ഗെയുടെ വസതിയില്‍ വച്ച് നടന്ന യോഗം പൂര്‍ത്തിയായിരുന്നു.
എന്നാല്‍ യോഗത്തിന് ശേഷം നേതാക്കള്‍ ആരും തന്നെ മാധ്യമങ്ങളെ കണ്ടിട്ടില്ല. യോഗത്തില്‍ കൂടുതല്‍ നേതാക്കള്‍ സിദ്ദരാമയ്യയെ പിന്തുണച്ചെന്നാണ് വിവരം. രണ്ട് പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം. ഇതിനിടെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാണിച്ച് ഡി കെ ദില്ലിയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചര്‍ച്ച നടക്കുന്നതിനിടെ സോണിയ ഗാന്ധി ഏല്‍പ്പിച്ച ദൗത്യം താന്‍ നിറവേറ്റിയെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടക തിരിച്ചുപിടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സോണിയ ഗാന്ധി എന്നോട് പറഞ്ഞു. എന്നാല്‍ ആ ഉറപ്പ് ഞാന്‍ നിറവേറ്റിയെന്ന് ശിവകുമാര്‍ വ്യക്തമാക്കി. എന്നാല്‍ വിമത നീക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരെയും ഭീഷണിപ്പെടുത്തുന്നത് എന്റെ രീതിയല്ലെന്നും ഞാന്‍ കുട്ടിയല്ലെന്നുമാണ് ശിവകുമാര്‍ മറുപടി പറഞ്ഞത്.
ഞാന്‍ ഒറ്റയാണെന്നും 2019ല്‍ ജെ ഡി എസ് - കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടപ്പോള്‍ ധൈര്യം കൈവിടാതെ ഞാന്‍ പിടിച്ചുനിന്നു. ഒറ്റയ്ക്കായാലും ധൈര്യശാലിയാണെങ്കില്‍ ഭൂരിപക്ഷമായി മാറുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. കൂടാതെ എനിക്ക് എം എം എല്‍മരില്ലെന്നും 135 കോണ്‍ഗ്രസ് എം എല്‍ എമാരുണുള്ളതെന്നും അദ്ദേഹം പിന്നീട് തിരുത്തിയിരുന്നു. കൂടാതെ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിദ്ധരാമയ്യ ദില്ലിയില്‍ എത്തിയിരുന്നു. മലയാളി എം എല്‍ എ കെ ജെ ജോര്‍ജ് ഉള്‍പ്പടെ ആറ് എം എല്‍ എമാരും സിദ്ധരാമയ്യയ്ക്കൊപ്പമുണ്ട്. സിദ്ധരാമയ്യയായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതേസമയം ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്.












Click it and Unblock the Notifications