Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll Karnataka: കർണാടക കോൺ​ഗ്രസിന് തന്നെ; ബിജെപി വിയർക്കും; ഇന്ത്യ ടിവി - സിഎൻഎക്‌സ് സർവ്വേ

ചൂടുപിടിച്ച പ്രചാരണത്തിന് ശേഷമാണ് കർണാടക ഇന്നാണ് പോളിംഗ് ബൂത്തിലേക്ക് പോയത്. കർണാടക ആര് നേടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മേയ് 13 നാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പ് പൂർത്തി ആയതിന് പിന്നാലെ തന്നെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ വന്നുതുടങ്ങി. 224 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കർണാടക തിരഞ്ഞെടുപ്പിന്റെ ഫലം 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ തന്നെ ബാധിക്കും.

 karnatakaelection2023 Exit Poll

അതുകൊണ്ട് തന്നെ കോൺഗ്രസിനും ബിജെപിക്കും ഈ തിരഞ്ഞെടുപ്പ് ഫലം വളരെ നിർണായകമാണ്. ഇന്ത്യ ടിവി - സിഎൻഎക്‌സ് എക്‌സിറ്റ് പോൾ 115 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 85 സീറ്റ് ലഭിക്കും എന്നാണ് പ്രവചനം, ജെഡിഎസ്സിന് 22 സീറ്റ് ലഭിക്കുമെന്നും മറ്റുള്ളവയ്ക്ക് 2 സീറ്റുമാണ് പ്രവചിച്ചിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് നേടേണ്ടത്.

 karnataka election exit poll india tv

ഈ പ്രവചന പ്രകാരം 115 സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കാനുള്ള സാധ്യത. അങ്ങനെയാണെങ്കിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്ന് സംസ്ഥാനം ഭരിക്കും. എന്നാൽ ചില സർവേ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത പറയുന്നത്. അതായത് 7 സർവ്വേകൾ പ്രവചിക്കുന്നത് തൂക്ക് മന്ത്രിസഭയാണ്. അങ്ങനെ വന്നാൽ ജെഡിഎസ് നിർണായകമാകും..ആര് ഭരിക്കണമെന്നതിൽ ജെഡിഎസ് തീരുമാനമെടുക്കും. കോൺഗ്രസിനും ബിജെപിക്കും കേവലം ഭൂരിപക്ഷം നേടാൻ സാധികാതെ വന്നാൽ 112 ലൊക്കെ നിന്നാൽ അവിടെ ആര് ഭരിക്കണമെന്ന് തീരുമാനമെടുക്കാൻ ഉള്ള സാധ്യത ജെഡിഎസ്സിലേക്ക് എത്തും.

അതേസമയം 2018ൽ ആറ് ദേശീയ ടെലിവിഷൻ ചാനലുകളും ഒരു പ്രാദേശിക ചാനലും സംപ്രേഷണം ചെയ്ത എട്ട് പ്രധാന എക്‌സിറ്റ് പോളുകളിൽ ആറ് എണ്ണവും പുതിയ നിയമസഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ബിജെപിക്ക് ലഭിക്കും എന്ന് പ്രവചിച്ചിരുന്നു.

എന്നാൽ ഇത്തവണ ഏഴ് എണ്ണം ആണ് തൂക്ക് സഭ പറയുന്നത്. ജെഡിഎസിന് 20 മുതൽ 40 വരെ സീറ്റുകൾ ലഭിക്കും എന്ന് പ്രവചനത്തിൽ വ്യക്തമാക്കുന്നു. കോൺ​ഗ്രസിനെയും ബിജെപിയേയും സംബന്ധിച്ച് ഈ പോരാട്ടം അഭിമാനം പോരാട്ടമാണ്. അധികാരം നിലനിർത്തനാണ് ബിജെപി ശ്രമിക്കുന്നതെങ്കിലും വീണ്ടും ശക്തിയോടെ തിരിച്ചുവരാനുള്ള ശ്രമമാണ് കോൺ​ഗ്രസ് നടത്തുന്നത്. കാത്തിരുന്ന് തന്നെ അറിയണം കർണാടക ഇനി ആരാണ് ഭരിക്കുന്നതെന്ന്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+