Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വെട്ടില്‍!! പുതിയ പാര്‍ട്ടിയുമായി റെഡ്ഡി; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും പ്രഖ്യാപനം

ബെംഗളൂരു: കര്‍ണാടകയില്‍ ഒരുകാലത്ത് ബിജെപിയുടെ കരുത്തായിരുന്നു റെഡ്ഡി സഹോദരന്മാര്‍. ബെല്ലാരി ജില്ലയിലെ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഇവരിപ്പോള്‍ ഉടക്കിട്ടിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പുതിയ പാര്‍ട്ടി രൂപീകരിച്ച് സജീവമാകാനാണ് ജി ജനാര്‍ദന റെഡ്ഡിയുടെ തീരുമാനം.

പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മണ്ഡലവും മാധ്യമങ്ങളെ അറിയിച്ചു. ആഭ്യന്തര പോര് രൂക്ഷമായ ബിജെപിക്ക് ഇനി കോടീശ്വരന്മാരായ റെഡ്ഡി സഹോദരമാന്‍മാരെ കൂടി നേരിടേണ്ടി വരും. വിശദാംശങ്ങള്‍ ഇങ്ങനെ...

1

രണ്ടു പതിറ്റാണ്ട് നീണ്ട ബിജെപി ബന്ധമാണ് ജനാര്‍ദന റെഡ്ഡി അവസാനിപ്പിച്ചിരിക്കുന്നത്. കല്യാണ രാജ്യ പ്രഗതി പക്ഷം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്്. ബെല്ലാരി കേന്ദ്രമായിട്ടായിരുന്നു റെഡ്ഡി സഹോദരന്‍മാരുടെ പ്രവര്‍ത്തനം. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോപ്പാല്‍ ജില്ലയില്‍ നിന്നാണ് ജനാര്‍ദന റെഡ്ഡി മല്‍സരിക്കുക. ഗംഗാവതി മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് ജനാര്‍ദന റെഡ്ഡി പ്രഖ്യാപിച്ചു.

2

താന്‍ ബിജെപി അംഗമല്ല എന്നാണ് ബിജെപി നേതാക്കള്‍ പറയാറ്. ബിജെപിക്കാരനാണ് എന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഈ സംശയത്തിന് ഇന്ന് അറുതിയാകുകയാണ്. താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. കല്യാണ രാജ്യ പ്രഗതി പക്ഷം എന്നാണ് പേര്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണയുടെ ആദര്‍ശങ്ങളിലൂന്നിയാകും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും ജനാര്‍ദന റെഡ്ഡി പറഞ്ഞു.

3

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭാഗീയതയ്ക്ക് തന്റെ പാര്‍ട്ടി എതിരാകുമെന്ന് ജനാര്‍ദന റെഡ്ഡി പറഞ്ഞു. സംസ്ഥാന വ്യാപകമായി യാത്ര സംഘടിപ്പിക്കാനാണ് ജനാര്‍ദന റെഡ്ഡിയുടെ തീരുമാനം. പാര്‍ട്ടിയെ എല്ലാ ജില്ലകളിലും സജീവമാക്കും. മെംബര്‍ഷിപ്പ് ക്യാമ്പയിനും ലക്ഷ്യമിടുന്നു. ബിജെപിയുമായി സഹകരിക്കുന്നവരെ തന്നെയാണ് ജനാര്‍ദന റെഡ്ഡിയും ലക്ഷ്യമിടുന്നത്.

4

ജീവിതത്തില്‍ തുടങ്ങിയതൊന്നും പരാജയപ്പെട്ടിട്ടില്ല എന്നതാണ് ജനാര്‍ദന റെഡ്ഡിയുടെ പ്രത്യേകത. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. പുതിയ പാര്‍ട്ടിയും വിജയത്തിലെത്തുമെന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതല്‍ വിജയം മാത്രമാണ് ലഭിച്ചത്. തന്റെ പുതിയ പാര്‍ട്ടിയെ ജനങ്ങള്‍ സ്വീകരിക്കുമെന്നും ജനാര്‍ദന റെഡ്ഡി പറഞ്ഞു.

5

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്ത വേളയിലാണ് അനധികൃത ഖനന കേസില്‍ ജനാര്‍ദന റെഡ്ഡി കുടുങ്ങിയതും സിബിഐ അറസ്റ്റ് ചെയ്തതും. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയം ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി അത്ര സജീവമല്ല എന്ന് പറയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുഹൃത്തും ബിജെപി നേതാവുമായ ശ്രീരാമുലുവിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ശ്രീരാമുലു പിന്നീട് മന്ത്രിയായി.

6

ജനാര്‍ദന റെഡ്ഡിയുമായുള്ള ബിജെപിയുടെ ബന്ധം 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റെഡ്ഡിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് അമിത് ഷാ അന്ന് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നു. ബെല്ലാരിക്ക് പുറത്തേക്ക് മല്‍സരിക്കാന്‍ പോകുന്നു. ഇതെല്ലാം ബിജെപിക്ക് തലവേദനയാകും. ഗംഗാവതി മണ്ഡലത്തില്‍ റെഡ്ഡി നേരത്തെ ഒരു വീട് നിര്‍മിച്ചിട്ടുണ്ട്.

7

അനധികൃത ഖനന കേസില്‍ കര്‍ശനമായ വ്യവസ്ഥയിലാണ് ജനാര്‍ദന റെഡ്ഡിക്ക് കോടതി ജാമ്യം അനുവദിച്ചത്. ബെല്ലാരിയിലും ആന്ധ്രയിലെ കഡപ്പ, ആനന്ദ്പൂര്‍ ജില്ലകളിലും പ്രവേശിക്കരുത് എന്നായിരുന്നു നിബന്ധനകളിലൊന്ന്. പേരക്കുട്ടിയെ കാണാന്‍ അനുമതി വാങ്ങിയ ശേഷമാണ് അടുത്തിടെ അദ്ദേഹം ബെല്ലാരിയിലെത്തിയത്. ബെല്ലാരിയില്‍ പ്രവേശിക്കരുതെന്ന കോടതി നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ഗംഗാവതി മണ്ഡലത്തില്‍ റെഡ്ഡി പുതിയ വീട് വച്ചിരുന്നു. ഭാര്യ അരുണ ലക്ഷ്മിയും രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റെഡ്ഡി സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+