ചന്നപട്ടണയില്‍ കുമാരസ്വാമി പിന്നില്‍, ലീഡ് നേടി ബിജെപി, കര്‍ണാടകയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്
ബെംഗളൂരു: കര്‍ണാടകയില്‍ ആദ്യ ഘട്ട ഫലം സൂചനകള്‍ വന്നപ്പോള്‍ ലീഡ് നില മാറി മറിയുന്നു. നൂറ് സീറ്റില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 84 സീറ്റിലും ലീഡ് ചെയ്യുന്നു. അതേസമയം സ്വന്തം കോട്ടയായ ചന്നപട്ടണത്തില്‍ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പിന്നിലാണ്. ബിജെപിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. രാമനഗരയില്‍ നിഖില്‍ കുമാരസ്വാമിയും പിന്നിലാണ്.
അതേസമയം വരുണയില്‍ സിദ്ധരാമയ്യയും ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ ഹുബ്ബള്ളി-ധാര്‍വാര്‍ഡില്‍ ജഗദീഷ് ഷെട്ടാര്‍ പിന്നിലാണ്. ഇവിടെ നേരത്തെ മുന്നിലേക്ക് വന്ന ഷെട്ടാര്‍ വീണ്ടും പിന്നോട്ട് പോവുകയായിരുന്നു. കനക്പുരയില്‍ ഡികെ ശിവകുമാറും മുന്നിലാണ്. ബെംഗളൂരു നഗരമേഖലയില്‍ അടക്കം കോണ്‍ഗ്രസ് മുന്നിലാണ്.

അത്താനിയില്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ സവാദി ലീഡ് ചെയ്യുന്നു. ബെലഗാവി ജില്ലയിലെ മണ്ഡലമാണിത്. കനക്പുരയില്‍ ബിജെപിയുടെ പ്രമുഖ മന്ത്രി ആര്‍ അശോകയും പിന്നിലാണ്. രേവണ്ണയും അതുപോലെ മുന്നിലാണ്. ചികമഗളൂരുവില്‍ പ്രമുഖ ബിജെപി നേതാവ് സിടി രവിയും പിന്നിലാണ്. ഇവിടെ രവിയുടെ മുന്‍ വിശ്വസ്തനായ തമയ്യയാണ് സ്ഥാനാര്‍ത്ഥി.
രാമനഗഗരയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ പിന്നിലാണ്. ഇത് ജെഡിഎസ്സിന് വലിയ ക്ഷീണമാണ്. നിഖിലിന്റെ അമ്മ അനിത കുമാരസ്വാമിയായിരുന്നു നേരത്തെ ഇവിടെ നിന്ന് വിജയിച്ചത്. നിഖില്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചിരുന്നു. അന്ന് സുമലതയോടായിരുന്നു തോറ്റത്. ഓള്‍ഡ് മൈസൂരു മേഖലയില്‍ നേട്ടമുണ്ടാക്കാനാവുമെന്നായിരുന്നു നിഖിലിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് ഇവിടെ ഇഖ്ബാല്‍ ഹുസൈനെയാണ് മത്സരിപ്പിച്ചത്.
അതേസമയം ബിജെപിയുടെ രമേശ് ജാര്‍ക്കിഹോളി ഗോകക്കില്‍ നിന്ന് ലീഡ് ചെയ്യുന്നുണ്ട്. ബെലഗാവി സീറ്റിലെ സുപ്രധാന മണ്ഡലമാണിത്. രമേശ് ജാര്‍ക്കിഹോളി നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയ നേതാവാണ്. ഏഴാം തവണയാണ് ഗോകക്കില്‍ നിന്ന് രമേശ് ജനവിധി തേടുന്നത്. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മകന്‍ പ്രിയാങ്ക് ചിറ്റാപൂരില്‍ നിന്ന് ലീഡ് ചെയ്യുന്നുണ്ട്. യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര ശിക്കരിപുരയില്‍ നിന്നും ലീഡ് ചെയ്യുന്നുണ്ട്.

ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ലീഡ് പിടിച്ചിരിക്കുകയാണ്. 104 സീറ്റില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ബിജെപി 92 സീറ്റിലാണ് ലീഡ് യ്യെുന്നത്. ജെഡിഎസ്സ് 26 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി അധികാരം പിടിച്ചിരിക്കുമെന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി. 115 മുതല്‍ 120 സീറ്റ് വരെ നേടുമെന്നാണ് സദാനന്ദ ഗൗഡയുടെ പ്രവചനം.












Click it and Unblock the Notifications