Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ മേഖലയിലെ തൊഴില്‍ സംവരണ ബില്‍ മരവിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കന്നഡികര്‍ക്ക് സ്വകാര്യ മേഖലയിലെ ജോലിയില്‍ സംവരണം നല്‍കുന്നതിനുള്ള ബില്ലായിരുന്നു ഇത്. ഐടി മേഖലയില്‍ നിന്നടക്കം വ്യാപക എതിര്‍പ്പ് ഈ ബില്ലിനെതിരെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബില്‍ മരവിപ്പിച്ചത്.

നേരത്തെ സിദ്ധരാമയ്യ ഈ വിഷയത്തില്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം അത് പിന്‍വലിച്ചിരുന്നു. ചര്‍ച്ചകളില്ലാതെ ഈ ബില്‍ പാസാക്കില്ലെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് ഈ ബില്ലിന് അനുമതി ലഭിച്ചത്. എന്നാല്‍ സിദ്ധരാമയ്യുടെ പ്രഖ്യാപനത്തെ പ്രമുഖ കമ്പനികളെല്ലാം എതിര്‍ക്കുകയായിരുന്നു.

siddaramiah-cm

മാനേജ്‌മെന്റ് ഇതര ജോലികളിലേക്ക് 70 ശതമാനവും, മാനേജ്‌മെന്റ് തല ജോലികളിലേക്ക് 50 ശതമാനവും കന്നഡികരെ നിയമിക്കണമെന്നാണ് ബില്ലില്‍ നിര്‍ബന്ധമാക്കാനിരുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംവരണ ക്വാട്ട പ്രഖ്യാപിച്ചത്. കര്‍ണാടകത്തില്‍ എല്ലാ കന്നഡികര്‍ക്കും സുഖകരമായ ജീവിതം ഉറപ്പാക്കാന്‍ തന്റെ കന്നഡ അനുകൂല സര്‍ക്കാര്‍ ശ്രമിക്കുമെന്നും, ജോലിയില്ലാത്തത് കൊണ്ട് ആരും ബുദ്ധിമുട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ചിലയിടങ്ങളില്‍ നൂറ് ശതമാനം സംവരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധമുണ്ടായത്. ബയോകോണിന്റെ കിരണ്‍ മജുംദാര്‍ മുതല്‍ പ്രതിപക്ഷമായ ബിജെപി വരെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി.അതേസമയം കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു.

പിന്നോക്ക വിഭാഗത്തിന് ഗുണകരമാകുന്ന എല്ലാ തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് അത്തവാലെ പറഞ്ഞു. ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ ഗുണകരമാണെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും, സംസ്ഥാനങ്ങളും ഒബിസികള്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണം നല്‍കണം.

ഞങ്ങള്‍ ജനറല്‍ കാറ്റഗറിയിലെ ആളുകളെ എതിര്‍ക്കുന്നില്ലെന്നും അത്തവാലെ പറഞ്ഞു. അതേസമയം വിചാരിച്ചത്ര തൊഴില്‍ നൈപുണികത ഉള്ള ഉദ്യോഗാര്‍ത്ഥികളെ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്നില്ലെങ്കില്‍ കമ്പനികള്‍ക്ക് മറ്റ് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. സംസ്ഥാനത്ത് കഴിവുള്ള ഉദ്യോഗാര്‍ത്ഥികള്‍ ധാരാളമുണ്ടെന്നും ലാഡ് വ്യക്തമാക്കി.

സംവരണ കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മജുംദാര്‍ ഷായെ പോലുള്ള വിവേചനപരമെന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്. സോഫ്റ്റ് വെയര്‍ ഇന്‍ഡസ്ട്രി സമിതി നാസ്‌കോം ഇത് കമ്പനികളെ കര്‍ണാടകയില്‍ നിന്ന് അകറ്റുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ണാടകത്തില്‍ നിന്ന് തൊഴില്‍ അന്വേഷകരെ കൂടുതലായി കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും നാസ്‌കോം അറിയിച്ചു. ഇതിന് പിന്നാലെ സന്തോഷ് ലാഡ് കമ്പനികളുമായി സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+