Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക ഹൈക്കോടതി; കേന്ദ്രത്തിനും താക്കീത്

ബെംഗളൂരു: ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിടുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി. വ്യാജ പ്രൊഫൈലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും എന്നാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റേതാണ് വിമര്‍ശനം.

മംഗളൂരു സ്വദേശിയായ ശൈലേഷ് കുമാര്‍ സൗദി രാജാവിനെയും ഇസ്ലാം മതത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പങ്ക് വെച്ചതിന്റെ പേരില്‍ വര്‍ഷങ്ങളായി ജയിലിലാണ്. തന്റെ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് അപകീര്‍ത്തികരമായ സന്ദേശം പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഭാര്യ കവിത ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

karnataka hc

എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കവിത നിര്‍ബന്ധിതയായത്. 2021 ല്‍ ആണ് കവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. അന്വേഷണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ശൈലേഷ് കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണെന്ന് കവിത പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്റര്‍ നീക്കത്തെയും പിന്തുണച്ച് അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ ഭീഷണി സന്ദേശം വന്നതിനെ തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ചിലര്‍ തന്റെ ഭര്‍ത്താവ് പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെക്കുകയുമായിരുന്നു എന്നാണ് കവിത പറയുന്നത്.

തുടര്‍ന്ന് ശൈലേഷിനെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്യുകയും 15 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഭര്‍ത്താവിന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിനെക്കുറിച്ച് കവിത പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണത്തില്‍ ഫേസ്ബുക്ക് സഹകരിക്കുന്നില്ല എന്നാണ് പൊലീസ് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ഇതിന് പിന്നാലെ ഫേസ്ബുക്ക് അഭിഭാഷകനെ കോടതി വിളിപ്പിച്ചു. എന്നാല്‍ സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതോടെ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു.

കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റി. മെയ് 29-ന് ആണ്‌ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയെ കേസില്‍ കക്ഷി ചേര്‍ത്തത്. അതിനിടെ കേസില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ വിദേശകാര്യ വകുപ്പിലെ ബന്ധപ്പെട്ട സെക്രട്ടറിയെ നേരിട്ട് വിളിച്ച് വരുത്താമെന്നും ഹൈക്കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+