കര്‍ണാടക സഹകരണമന്ത്രി മഹാദേവ പ്രസാദ് അന്തരിച്ചു... സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി!
ബെംഗളൂരു: സംസ്ഥാന സഹകരണമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച് എസ് മഹാദേവ പ്രസാദ് അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മഹാദേവ പ്രസാദിനെ ചിക്കമംഗളൂരുവിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായിരുന്നു അന്തരിച്ച മഹാദേവ പ്രസാദ്.

അഞ്ച് തവണ എംഎല്‍എ
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു എച്ച് എസ് മഹാദേവ പ്രസാദ്. അഞ്ച് തവണ അദ്ദേഹം വിധാന്‍ സൗധയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എച്ച് എസ് മഹാദേവ പ്രസാദിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ചൊവ്വാഴ്ച പൊതു അവധിയും മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സിദ്ധരാമയ്യയുടെ വിശ്വസ്തന്‍
സംസ്ഥാന രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായിട്ടാണ് എച്ച് എസ് മഹാദേവ പ്രസാദ് അറിയപ്പെടുന്നത്. സിദ്ധരാമയ്യയെ പോലെ തന്നെ എച്ച് എസ് മഹാദേവ പ്രസാദും മുന്‍പ് ജനതാദള്‍ എസിലായിരുന്നു. പിന്നീട് സിദ്ധരാമയ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

മരണം ചിക്കമംഗളൂരില്‍
ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ചിക്കമംഗളൂരിലെ കൊപ്പയില്‍ എത്തിയതായിരുന്നു മഹാദേവ പ്രസാദ്. ചിക്കമംഗളൂരുവിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ചാമരാജ് നഗറിലെ ഗുണ്ടല്‍പ്പേട്ട് മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം വിധാന്‍ സൗധയില്‍ എത്തിയത്.

ഗുണ്ടല്‍പ്പേട്ടിന്റെ എംഎല്‍എ
1958 ആഗസ്ത് 5നാണ് എച്ച് എസ് മഹാദേവ പ്രസാദ് ജനിച്ചത്. തുടര്‍ച്ചയായി അഞ്ച് തവണയാണ് ഇദ്ദേഹം ഗുണ്ടല്‍പേട്ടയില്‍ നിന്നും ജയിച്ചത്. 1994, 1999, 2004, 2009, 2013 വര്‍ഷങ്ങളില്‍ ഇദ്ദേഹം ഇവിടെ നിന്നും മത്സരിച്ച് ജയിച്ചു.

സിദ്ധരാമയ്യ അനുശോചിച്ചു
സഹകരണമന്ത്രി എച്ച് എസ് മഹാദേവ പ്രസാദിന്റെ മരണവിവരം അറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടനടി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. എച്ച് എസ് മഹാദേവ പ്രസാദിന്റെ മരണം സംസ്ഥാനത്തിന് വലിയ നഷ്ടമാണ് എന്ന് സിദ്ധാരാമയ്യ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications