കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണില്‍ അശ്ലീലം കണ്ട ആ മന്ത്രി ആരാണ് ? എന്തൊരു നാണക്കേട്... വീഡിയോ കാണാം

കര്‍ണാടക സര്‍ക്കാരില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന തന്‍വീര്‍ സേട്ടിനെതിരെയാണ് ആരോപണം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: അശ്ലീലം കാണുന്നത് അത്ര വലിയ തെറ്റാണെന്ന് പറയാന്‍ പറ്റില്ല. സ്വകാര്യതയില്‍ അശ്ലീലം കാണുന്നത് നിരോധിക്കാന്‍ പാടില്ലെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞത്.

എന്നാല്‍ പൊതു സ്ഥലത്തിരുന്ന് അശ്ലീലം കാണുന്നത് ശരിയാണോ? അത് ഒരു മന്ത്രി ആണെങ്കിലോ? നാണക്കേടെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...

എന്തായാലും കേരളത്തിലല്ല ഇത് സംഭവിച്ചത്. കര്‍ണാടകത്തിലാണ്. അവിടെ നിയമസഭയില്‍ പോലും മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ അശ്ലീലം കണ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് മുമ്പ്. എന്നാല്‍ ഇത് ഒരു പൊതു പരിപാടിയില്‍ വച്ചായിരുന്നു.

തന്‍വീര്‍ സേട്ട്

തന്‍വീര്‍ സേട്ട്

കര്‍ണാടക മന്ത്രിസഭയിലെ അംഗമായ തന്‍വീര്‍ സേട്ടിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരു സ്വകാര്യ ചാനല്‍ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ മന്ത്രി

വെറും മന്ത്രിയല്ല, വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് തന്‍വീര്‍ സേട്ട്. പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പുകള്‍ തന്‍വീര്‍ സേട്ടിന്റെ കീഴിലാണ്.

ടിപ്പു സുല്‍ത്താന്‍

ടിപ്പു സുല്‍ത്താന്‍

വിവാദമായ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെയാണ് സംഭവം. റായ്ച്ചൂരില്‍ നടന്ന പരിപാടിയ്ക്കിടെ മന്ത്രി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു എന്നാണ് ആരോപണം.

ക്ലിയര്‍ അല്ല

ക്ലിയര്‍ അല്ല

സ്വകാര്യ ചാനല്‍ ആണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ അതില്‍ മന്ത്രി കാണുന്നത് അശ്ലീല ദൃശ്യങ്ങളാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ചാനല്‍ അവരുടെ വാദത്തില്‍ ഉറച്ച് തന്നെ നില്‍ക്കുകുയാണ്.

ചെയ്തിട്ടില്ലെന്ന്

ചെയ്തിട്ടില്ലെന്ന്

എന്നാല്‍ താന്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. ടിപ്പു ജയന്തിയുടെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ നോക്കുകയായിരുന്നു എന്നാണ് മന്ത്രി പറയുന്നത്.

പുറത്താക്കണം എന്ന്

പുറത്താക്കണം എന്ന്

പൊതുപരിപാടിയില്‍ ഇരുന്ന് അശ്ലീലം കണ്ട മന്ത്രിയെ പുറത്താക്കണം എന്ന ആവശ്യവുമായി ബിജെപിയും ജനത ദളും രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്.

പഴയ ബിജെപി

പഴയ ബിജെപി

2012 ല്‍ കര്‍ണാടക നിയമസഭയില്‍ ഇതുപോലെ ഒരു സംഭവം ഉണ്ടായിരുന്നു. രണ്ട് ബിജെപി മന്ത്രിമാര്‍ നിയമസഭയില്‍ ഇരുന്ന് അശ്ലീലം കണ്ടു. അതിന്റെ പേരില്‍ രണ്ട് പേരേയും മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

വീഡിയോ

സ്വകാര്യ ചാനല്‍ പുറത്ത് വിട്ട വീഡിയോ ഇതാണ്. എന്നാല്‍ ഇത് കണ്ടിട്ട് അശ്ലീല ദൃശ്യങ്ങളാണെന്ന് ഉറപ്പിക്കാമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

English summary
In an embarrassment to the Karnataka government, a minister was allegedly caught viewing pornographic content on his phone on Thursday during the Tipu Jayanti celebrations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X