നഗര മേഖലയെ കടത്തിവെട്ടി ഗ്രാമീണ മേഖല; കര്‍ണാടകയില്‍ റെക്കോര്‍ഡ് പോളിംഗ്, ആര്‍ക്ക് അനുകൂലം
ബെംഗളൂരു: കര്‍ണാടകയില്‍ ഇത്തവണ പലയിടത്തും രേഖപ്പെടുത്തി റെക്കോര്‍ഡ് പോളിംഗ്. ഓരോ മേഖല തിരിച്ച് നോക്കുകയാണെങ്കില്‍ ഇത്തവണ പോളിംഗ് കുതിപ്പ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ മണ്ഡലമായ മെലുകോട്ടെയിലെ കണക്കുകള്‍ നോക്കാം. മാണ്ഡ്യ ജില്ലയിലാണ് ഈ മണ്ഡലം. ഇവിടെയാണ് ഏറ്റവുമധികം പോളിംഗ് ഇത്തവണ രേഖപ്പെടുത്തിയത്.
90 ശതമാനത്തില്‍ അധികമാണ് ഇവിടെ പോളിംഗ്. ഇതൊരു ജെഡിഎസ്സ് കോട്ടയാണ്. 2018ലും ഇവിടെ 90 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സിവി രാമന്‍ നഗറില്‍ ബെംഗളൂരു നഗര മണ്ഡലമാണ്. പക്ഷേ ഇവിടെയാണ് പോളിംഗ് ശതമാനം തീരെ കുറവുള്ളത്. 47.4 ശതമാനം പേര്‍ മാത്രമാണ് ഇവിടെ പോളിംഗ് രേഖപ്പെടുത്തിയത്.

സിവി രാമന്‍ നഗറില്‍ 2018 തിരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ സീറ്റ് ബിജെപി തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച മണ്ഡലമാണ്. അതേസമയം ഇത്തവണ മൊത്തം 72.8 ശതമാനം പോളിംഗാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വ്യത്യസ്ത തരത്തിലുള്ള പോളിംഗാണ് പലയിടത്തും കണ്ടത്.
ഇത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്നതാണ്. ഗ്രാമീണ മേഖലയില്‍ പോളിംഗ് ഉയര്‍ന്ന തോതിലാണ്. എന്നാല്‍ നഗര മേഖലകളില്‍ വോട്ടെടുപ്പിനോട് വലിയ താല്‍പര്യമില്ലാത്ത സാഹചര്യമാണ്. വന്‍ തോതില്‍ നഗര മേഖലകളില്‍ ആരും വോട്ട് ചെയ്യാന്‍ എത്താറില്ല. 2023, 2018 തിരഞ്ഞെടുപ്പുകളില്‍ ഗ്രാമീണ മേഖലകളിലെ പോളിംഗ് ശതമാനം നഗര മേഖലകളേക്കാള്‍ ഇരുപത് ശതമാനം മുകളിലാണ്.
അതേസമയം 72 ശതമാനം പോളിംഗും സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡാണ്.ഓള്‍ഡ് മൈസൂരൂ മേഖലയാണ് വമ്പന്‍ പോളിംഗ് ഇത്തവണയും ര ഖേപ്പെടുത്തിയത്. ശരാശരി പോളിംഗ് ശതമാനം ഈ മേഖലയില്‍ 83 ആണ്. ബെംഗളൂരു മേഖലയാണ് പോളിംഗില്‍ വളരെ പിന്നില്‍. ഇവിടെ ശരാശരി 55 ശതമാനമാണ്. ഏറ്റവും മോശം ശതമാനമാണിത്.
2018നേക്കാള്‍ കുറവാണ് ബെംഗളൂരു മേഖലയില്‍ ഇത്തവണ രേഖപ്പെടുത്തിയ പോളിംഗ്. വോട്ടിംഗ് ശതമാനത്തില്‍ പല കണക്കുകളാണ് എപ്പോഴും കര്‍ണാടകയില്‍ വരാറുള്ളത്. ഒരു മണ്ഡലത്തിലും സ്ഥിരമായ ശതമാനം വരാറില്ല. കഴിഞ്ഞ 14 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ എട്ട് തവണ മാത്രമാണ് പോളിംഗ് ശതമാനം വര്‍ധിച്ചിട്ടുള്ളത്. ഈ എട്ട് ശതമാനവും ഭരിക്കുന്ന പാര്‍ട്ടി അഞ്ച് വര്‍ഷം തികച്ച ചരിത്രമാണ് ഉള്ളത്. 1962ല്‍ മാത്രമാണ് അതിലൊരു മാറ്റമുണ്ടായത്.
വോട്ടിംഗ് ശതമാനം അഞ്ച് ശതമാനമാണ് കുറഞ്ഞത്. 1983ല്‍ പോളിംഗ് വല്ലാതെ കുറഞ്ഞിരുന്നു. ഈ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ നിലവിലെ സര്‍ക്കാരിന് അധികാരം നിലനിര്‍ത്താനായത് ഒരിക്കല്‍ മാത്രമാണ്. ആ വര്‍ഷം പോളിംഗ് വളരെ പിന്നോട്ടായിരുന്നു. 2008ലായിരുന്നു അത്. 2018ല്‍ ഹോസ്‌കോട്ടെയില്ലെ പോളിംഗും റെക്കോര്‍ഡായിരുന്നു.
ബെംഗളൂരുവിന്റെ ഭാഗമായിരുന്നു ഈ മണ്ഡലം. 90 ശതമാനത്തോളം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ദസറഹള്ളിയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നത്. 48 ശതമാനായിരുന്നു പോളിംഗ്. ലോക്‌സഭാ പോളിംഗ് പക്ഷേ വര്‍ധിച്ച് വരികയാണ് ചെയ്തത്. 2019ല്‍ 68.1 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ലോക്‌സഭാ പോളിംഗ് ശരാശരി 64.3 ആണ്. നിയമസഭയില്‍ ഇത് 68.4 ആണ്.












Click it and Unblock the Notifications