Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ഫലം: ലിംഗായത്തോ വൊക്കലിഗയോ? മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക്?

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ സംസ്ഥാനത്തെ ശക്തരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളായങ്ങളും ആകാംക്ഷയില്‍. സംസ്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ലിംഗായത്തിനും വൊക്കലിഗക്കും ആണ് കൂടുതല്‍ മുഖ്യമന്ത്രിമാരുണ്ടായിട്ടുള്ളത്. അതിനാല്‍ തന്നെ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സംസ്ഥാനത്തെ നിലവിലെ ജാതി സംവരണ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളെ ഒബിസി വിഭാഗത്തിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തിന്റെ എണ്ണത്തില്‍ അവരുടെ രാഷ്ട്രീയ ആധിപത്യം മറ്റൊരു സമുദായത്തിനും അവകാശപ്പെടാനില്ലാത്തതാണ്.

karnataka election results 2023 cm list

1947 മുതല്‍ സംസ്ഥാനത്ത് നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളിലായി 23 മുഖ്യമന്ത്രിമാരും 32 മുഖ്യമന്ത്രിപദങ്ങളും ഉണ്ടായിട്ടുണ്ട്. ഇതില്‍ 14 തവണ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിമാരായപ്പോള്‍ എട്ട് തവണ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരും ആറ് തവണ മറ്റ് ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരും മുഖ്യമന്ത്രിമാരായി. നാല് ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ളവരും മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ബിജെപി ഒറ്റക്കാണ് അധികാരത്തില്‍ എത്തുന്നത് എങ്കില്‍ നിലവിലെ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ തന്നെ തുടര്‍ന്നാല്‍ സംസ്ഥാനം ഒരു ലിംഗായത്ത് സമുദായക്കാരന്റെ നേതൃത്വത്തിലാകും. ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ബിജെപി മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുകയും ചെയ്താല്‍ കുമാരസ്വാമി ആയിരിക്കും മുഖ്യമന്ത്രി. അങ്ങനെ വന്നാല്‍ ഒരു വൊക്കലിഗ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കും.

മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചതുപോലെ കോണ്‍ഗ്രസ് വിജയിക്കുകയോ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നുവരുകയോ ചെയ്താല്‍ മുഖ്യമന്ത്രി ആരാകും എന്നതാണ് ചോദ്യം. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരാണ്. സിദ്ധരാമയ്യയെ ആണെങ്കില്‍, സംസ്ഥാനത്തിന്റെ ഭരണം ലിംഗായത്ത്-വൊക്കലിഗ ഇതര ഒബിസി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും.

സിദ്ധരാമയ്യ 2013 മുതല്‍ 2018 വരെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ചിരുന്നയാളാണ്. കുറുബ ജാതിയില്‍ നിന്ന് വരുന്ന അദ്ദേഹം മറ്റ് ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ്. ഡികെ ശിവകുമാറിനാണ് നറുക്ക് വീഴുന്നത് എങ്കില്‍ വൊക്കലിഗ സമുദായത്തിന് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനം. മുന്‍ ജെഡിഎസ് സര്‍ക്കാരിലെ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി പരമേശ്വര മാറും. കര്‍ണാടകയിലെ ജനസംഖ്യയുടെ 17% ദളിതരാണ്. ദളിതനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാക്കിയ കോണ്‍ഗ്രസ് അതിനാല്‍ തന്നെ അടുത്ത നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഒരു ക്യത്യമായ സന്ദേശം നല്‍കാനും ഇതുവഴി ശ്രമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+