മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനില മോശം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: ഡിഎംകെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരണാനിധിയെ ചൊന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് മകൻ എംകെ സ്റ്റാലിൻ അറിയിച്ചു.
ഗോപാലപുരത്തുള്ള വസതിയിൽ നിന്ന് അൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിലാണ് കരുമാനിധിയെ പ്രവേശിപ്പിച്ചത്. ബ്ലഡ് പ്രഷർ കൂടി അദ്ദേഹം വീഴുകയയിരുന്നെന്നാണ് റിപ്പോർട്ട്. കരുണാനിധിയുടെ മകൻ എംകെ സ്റ്റാലിൻ, മകൾ കനിമൊഴി, രണ്ടാമത്തെ മകൻ കെ അലഗിരി എന്നിവർ വീട്ടിലുണ്ടായിരുന്നു. പെട്ടെന്ന് തന്നെ കരുണാനിധിയുടെ പേഴ്സണൽ ഡോക്ടറെ വിളിച്ച് വരുത്തുകയും അംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

നിരവധി പാർട്ടി പ്രവർത്തകരാണ് ആശുപത്രിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. കലൈഞ്ജർ കരുണാനിധി വാഴ്ക എന്ന വാക്കുകളാണ് അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. ആശുപത്രി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂർ ഒബ്സർവേഷനിലാണെന്നാണ് പുഫറഫത്ത് വരുന്ന റിപ്പോർട്ടുകൾ.












Click it and Unblock the Notifications