കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ഫയല്‍സിനെതിരെ പരാമര്‍ശം: ഇസ്രയേല്‍ സംവിധായകനെതിരെ കേസ്; ടൂള്‍കിറ്റ് ഗ്യാങെന്ന് അനുപം ഖേര്‍

Google Oneindia Malayalam News

ദില്ലി: ഇസ്രയേല്‍ സംവിധായകന്‍ നദാവ് ലാപ്പിഡിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നു. കശ്മീര്‍ പണ്ഡിറ്റുകളുടെ കഥ പറഞ്ഞ കശ്മീര്‍ ഫയല്‍സ് മനപ്പൂര്‍വം വിദ്വേഷം പ്രചരിപ്പിക്കാനുള്ള ചിത്രമാണെന്ന് നേരത്തെ നദാവ് ലാപ്പിഡ് പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. ഐഎഫ്എഫഐ ഫിലിം ഫെസ്റ്റിലെ ജൂറി ഹെഡായിരുന്നു അദ്ദേഹം.

ഈ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയിലെ ഇസ്രയേലി അംബാസിഡര്‍ നാവോര്‍ ഗില്ലണ്‍ വിഷയത്തില്‍ മാപ്പുപറഞ്ഞിരുന്നു. രാഷ്ട്രീയമായിട്ടുള്ള പ്രതികരണങ്ങളാണ് കൂടുതലായും വന്നിരിക്കുന്നത്. ബിജെപി നേതാക്കളും, സിനിമയുമായി ബന്ധപ്പെട്ടവരുമാണ് ലാപ്പിഡിനെതിരെ രംഗത്തെത്തിയത്.

1

വളരെ വൃത്തികെട്ടതും, മോശവുമായ പ്രചാരണ ചിത്രമാണ് കശ്മീര്‍ ഫയല്‍സ് എന്നായിരുന്നു നദാവ് ലാപ്പിഡ് പറഞ്ഞത്. ഇതാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. സുപ്രീം കോടതി അഭിഭാഷകനാണ് ഗോവയില്‍ ലാപ്പിഡിനെതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ പനോരമ വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിച്ചതും തീര്‍ത്തും നിരാശയും, എന്നാല്‍ ഞെട്ടലുമുണ്ടാക്കിയെന്ന് ലാപ്പിഡ് പറഞ്ഞിരുന്നു.

2

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍

കശ്മീര്‍ ഫയല്‍സിലെ അഭിനേതാവ് അനുപം ഖേര്‍ രൂക്ഷമായിട്ടാണ് ലാപ്പിഡിനെ വിമര്‍ശിച്ചത്. സംവിധായകന്റെ പരാമര്‍ശം നേരത്തെ പ്ലാന്‍ ചെയ്തതാണെന്നും, ടൂള്‍കിറ്റ് ഗ്യാങിന്റെ ഭാഗമാണ് അദ്ദേഹമെന്നും അനുപം ഖേര്‍ ആരോപിച്ചു. ഈ ചിത്രം കണ്ടവരാരെങ്കിലും ഈചിത്രം വൃത്തികെട്ടതും നാടകീയവുമാണെന്ന് പറയുമോ? നവാദിന് അത് വൃത്തികെട്ടതാണെന്ന് പറയാന്‍ യാതൊരു അവകാശവുമില്ല. ലാപ്പിഡ് തന്നെ വൃത്തികെട്ട വ്യക്തിയാണ്. ടൂള്‍കിറ്റ് ഗ്യാങിന്റെ ഭാഗമാണ് അദ്ദേഹം. മാനസികമായി പ്രശ്‌നങ്ങളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അനുപം ഖേര്‍ പറഞ്ഞു.

3

ട്വിറ്ററിലും അനുപം ഖേര്‍ പ്രതികരണവുമായെത്തി. നുണയുടെ അളവ് എത്ര ഉയരത്തിലായാലും സത്യത്തെ അപേക്ഷിച്ച് അത് ചെറുതായിരിക്കുമെന്നും അനും ഖേര്‍ കുറിച്ചു. അതേസമയം ചിത്രത്തിലെ മറ്റൊരു നടനായ ദര്‍ശന്‍ കുമാറും പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഓരോ കാര്യങ്ങളിലും പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാവും. കശ്മീരി പണ്ഡിറ്റുകളുടെ വേദന ശരിക്കും കാണിച്ച ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. തീവ്രവാദത്തിന്റെ കടുത്ത വേദനയ്‌ക്കെതിരെ ഇപ്പോഴും അവര്‍ പോരാടി കൊണ്ടിരിക്കുകയാണെന്ന് ദര്‍ശന്‍ കുമാര്‍ കുറിച്ചു.

4

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും വിവാദത്തില്‍ പ്രതികരിച്ചു. സത്യം വളരെ അപകടകരമായ ഒന്നാണ്. അത് ആളുകളെ കള്ളം പറയാന്‍ പ്രേരിപ്പിക്കുമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. അതേസമയം ബിജെപി ക്യാമ്പും വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ഈ ചിത്രത്തെ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റുമായിട്ടാണ് താരതമ്യം ചെയ്തത്. ദീര്‍ഘകാലം ആളുകള്‍ ജര്‍മനിയിലെ വംശഹത്യയെ തള്ളിയിരുന്നു. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റിലെ അതുപോലെ വിമര്‍ശിച്ചു. ഇന്ന് കശ്മീര്‍ ഫയല്‍സിനെ പറയുന്നത് പോലെയായിരുന്നു അതെന്നും മാളവ്യ പറഞ്ഞു.

5

കശ്മീരി പണ്ഡിറ്റ് നേതാവും, പാനൂണ്‍ കശ്മീര്‍ ഓര്‍ഗനൈസേഷന്റെ നേതാവുമായ അഗ്നിശേഖറും ലാപ്പിഡിന്റെ പരാമര്‍ശത്തെ തള്ളി. പരാമര്‍ശം കശ്മീര്‍ പണ്ഡിറ്റ് വിഭാഗത്തിനെ ഒന്നാകെ അപമാനിക്കുന്നതാണ്. കശ്മീരില്‍ 1990കളില്‍ നടന്ന സംഭവങ്ങളെ യഥാര്‍ത്തത്തില്‍ കാണിക്കുന്നത്. കശ്മീരി പണ്ഡിറ്റ് സമൂഹത്തെ ആകെ മോശക്കാരാക്കാനാണ് ഈ പരാമര്‍ശമെന്ന് അഗ്നിശേഖര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ലാപ്പിഡിന്റെ പരാമര്‍ശത്തെ പിന്തുണയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

6

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

കേന്ദ്ര സര്‍ക്കാരാണ് കശ്മീര്‍ ഫയല്‍സിനെ പ്രമോട്ട് ചെയ്തത്. അത് തന്നെ ഇത് പ്രചാരണ ചിത്രമാണെന്ന് തെളിയിക്കുന്നതാണ്. ലാപ്പിഡിന്റെ പരാമര്‍ശം സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് രവീന്ദര്‍ ശര്‍മ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ് ബിജെപി സര്‍ക്കാരിനെയാണ് ലക്ഷ്യമിട്ടത്. മോദിയും, ബിജെപിയും, തീവ്ര വലതുപക്ഷവുമാണ് കശ്മീര്‍ ഫയല്‍സിനെ പ്രമോട്ട് ചെയ്തത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ തന്നെ അതിനെ തള്ളിയിരിക്കുകയാണ്. വിദ്വേഷത്തെ ഒടുവില്‍ തള്ളിയെന്നും സുപ്രിയ പറഞ്ഞു.

7

ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും സഞ്ജയ് റാവത്തും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. കശ്മീരി പണ്ഡിറ്റുകളുടെ നാടുവിടലോ, പ്രശ്‌നങ്ങളോ ലാപ്പിഡ് വിമര്‍ശിച്ചിട്ടില്ല. സിനിമ എങ്ങനെയാണോ എടുത്തിട്ടുള്ളത് അതിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അതൊരു വിദ്വേഷ ചിത്രമായിട്ടാണ് എടുത്തതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചിത്രത്തെ പിന്തുണച്ചു. സത്യസന്ധമായ കാര്യങ്ങളാണ് അതില്‍ കാണിച്ചിരിക്കുന്നതെന്ന് പറഞ്ഞു. ഒരു സിനിമയെ കുറിച്ച് അത്തരം പരാമര്‍ശങ്ങള്‍ ആരും നടത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
kashmir files: case against israeli director nadav lapid, anupam kher call him part of toolkit gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X