Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ പണ്ഡിറ്റുകള്‍ പലായനം ചെയ്യുമ്പോള്‍ ഫാറൂഖ് അബ്ദുള്ളയല്ല മുഖ്യമന്ത്രി, ചിത്രത്തിനെതിരെ ഒമര്‍

ദില്ലി: കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ടുള്ള വിവാദം ദേശീയ രാഷ്ട്രീയത്തില്‍ അലയടിക്കുകയാണ്. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം ഈ സിനിമയുടെ പേരില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുുള്ള ഈ ചിത്രത്തിനെതിരെ രംഗത്ത്. കശ്മീര്‍ ഫയല്‍സില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വെറും നുണയാണെന്ന് ഒമര്‍ പറഞ്ഞു. വിവേക് അഗ്നിഹോത്രിയുടെ ചിത്രത്തില്‍ കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. എന്നാല്‍ സത്യമെന്ന പേരില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പലതും നുണയാണെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

1

കശ്മീര്‍ ഫയല്‍സ് ഡോക്യുമെന്ററിയാണോ അതോ സിനിമയാണോ എന്ന് ആദ്യം നിര്‍മാതാക്കള്‍ തന്നെ വ്യക്തമാക്കണം. ഡോക്യുമെന്ററിയാണെങ്കില്‍ ഇതില്‍ കാണിച്ചിരിക്കുന്നതൊക്കെ സത്യമാകും. കാരണം അതില്‍ സത്യം കാണിക്കണമെന്നുണ്ട്. എന്നാല്‍ കശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാക്കള്‍ പറയുന്നത്, ഇത് യാഥാര്‍ത്ഥ്യത്തെ കാണിക്കുന്ന ചിത്രമാണെന്നാണ്. ഒരുപാട് തെറ്റായ കാര്യങ്ങളാണ് ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. കശ്മീര്‍ പണ്ഡിറ്റുകള്‍ പലാലയനം ചെയ്യുമ്പോള്‍ ഫാറൂഖ് അബ്ദുള്ളയായിരുന്നില്ല മുഖ്യമന്ത്രിയെന്ന് ഒമര്‍ തുറന്നടിച്ചു.

ജഗമോഹനായിരുന്നു അക്കാലത്ത് ജമ്മു കശ്മീര്‍ ഗവര്‍ണര്‍. കേന്ദ്രത്തില്‍ വിപി സിംഗ് സര്‍ക്കാരായിരുന്നു. അവരെ പിന്തുണച്ചിരുന്നത് ബിജെപിയായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. വിപി സിംഗ് സര്‍ക്കാരിനെയും ബിജെപിയെയും എന്തുകൊണ്ട് ചിത്രത്തില്‍ കാണിച്ചില്ല. സത്യത്തെ ഇങ്ങനെ മാറ്റി മറിക്കുന്നത് ശരിയല്ല. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ ഞങ്ങള്‍ അപലപിക്കുന്നു. പക്ഷേ കശ്മീരി മുസ്ലീങ്ങളും സിഖുക്കാര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലേ എന്നും ഒമര്‍ അബ്ദുള്ള ചോദിക്കുന്നു. 1990ലെ ദുരിതവും വേദനകളും ഒരിക്കലും ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ഒമര്‍ വ്യക്തമാക്കി.

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ അവരില്‍ നിന്ന് തട്ടിയെടുക്കുകയാണ് ചെയ്തത്. അവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. കശ്മീരിന്റെ സംസ്‌കാരത്തിന് ഏറ്റ വലിയ മങ്ങലാണ് അത്. ഈ വിഭജിച്ച് നില്‍ക്കുന്ന രീതി മാറ്റാനുള്ള വഴിയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.അല്ലാതെ അത് വര്‍ധിപ്പിക്കാനുള്ള കാര്യങ്ങളല്ല നോക്കേണ്ടതെന്നും ഒമര്‍ പറഞ്ഞു. അതേസമയം ചിത്രത്തില്‍ കടുത്ത മുസ്ലീം വിരുദ്ധത ഉണ്ടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവെക്കുന്നത്. ഇതിനോടകം നൂറ് കോടി പിന്നിട്ട് കഴിഞ്ഞു ചിത്രം. എന്നാല്‍ ജെഎന്‍യുവിനെയും പ്രതിപക്ഷത്തെയും താറടിച്ച് കാണിക്കുന്നതാണ് ചിത്രമെന്നും, ബിജെപിക്ക് വേണ്ടി എടുത്ത ചിത്രമാണിതെന്നും വിമര്‍ശനമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+