കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ തടവുകാര്‍ക്ക് പാകിസ്ഥാനുമായി ബന്ധം!! ഫോണ്‍വിളിയും ചാറ്റിങും തകൃതി!! സുരക്ഷാ വീഴ്ച?

പിടിച്ചെടുത്ത മൊബൈലുകള്‍ പരിശോധിച്ചപ്പോള്‍ വാട്‌സ്ആപ്പ് വഴി പാകിസ്ഥാനിലുള്ളവരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ വ്യക്തമായ തെളിവുകളും ലഭിച്ചു

  • By Gowthamy
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജയിലില്‍ കഴിയുന്ന തടവുകാരില്‍ ചിലര്‍ പാകിസ്ഥാനു ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ബാരമുള്ളയിലെ സബ് ജയിലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്ന് 14 ഫോണുകളാണ് പിടിച്ചെടുത്തത്. വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

പിടിച്ചെടുത്ത മൊബൈലുകള്‍ പരിശോധിച്ചപ്പോള്‍ വാട്‌സ്ആപ്പ് വഴി പാകിസ്ഥാനിലുള്ളവരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ വ്യക്തമായ തെളിവുകളും ലഭിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെയും കശ്മീരില്‍ സൈന്യത്തിനു നേരെയുള്ള കല്ലേറിന്റെയും പേരില്‍ അറസ്റ്റിലായവരില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തിരിക്കുന്നത്.

jail

കശ്മീരില്‍ സമാധാനം തകര്‍ക്കാന്‍ പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് തടവുകാരില്‍ നിന്ന് മൊബൈലുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ജയിലില്‍ മൊബൈലുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജയില്‍ വകുപ്പ് അധികൃതരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയതെന്ന് സീനിയര്‍ സൂപ്രണ്ട് ഇംതിയാസ് ഹുസൈന്‍ പറഞ്ഞു.

ചില ഭീകരര്‍ ജയിലിലുണ്ടായിരുന്നുവെന്നും ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍ നിന്ന് വാട്‌സ് ആപ്പ് വഴി ഇവര്‍ പാകിസ്ഥാനിലെ ചിലരുമായി ബന്ധപ്പെട്ടിരുന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.

phone

പിടിച്ചെടുത്ത ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം. ഫോണ്‍ വിളിയുടെയും മറ്റും വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോണുകള്‍ എങ്ങനെ ജയിലിലെത്തിയെന്ന് കണ്ടെത്തുന്നതിനാണിത്.

English summary
In a major crackdown, police on Monday seized 14 mobile phones from a sub-jail in Baramulla district of Kashmir which were allegedly being used by the inmates to be in touch with their contacts in Pakistan via WhatsApp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X