Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം ഭീകരര്‍ക്ക് തിരിച്ചടി!! ബാങ്ക് തകര്‍ത്ത് പണം മോഷ്ടിച്ചു

ആയുധങ്ങളുമായെത്തിയ അഞ്ചോളം അജ്ഞാതരാണ് ബാങ്കില്‍ നിന്ന് ത്ത് ലക്ഷം കവര്‍ന്നത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ ബാങ്ക് തകര്‍ത്ത് പണം കവര്‍ന്നു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ജമ്മു കശ്മീര്‍ ബാങ്കിന്റെ അരിഹാല്‍ ബ്രാഞ്ചിലായിരുന്നു ഭീകരരുടെ കവര്‍ച്ച. ആയുധങ്ങളുമായെത്തിയ അഞ്ചോളം അജ്ഞാതരാണ് ബാങ്കില്‍ നിന്ന് പണം പത്ത് ലക്ഷത്തോളം രൂപ കവര്‍ന്നത്.

ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം വെടിയുതിര്‍ത്ത ശേഷമാണ് സംഘം മോഷണമുതലുമായി കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ലക്ഷക്കണക്കിന് രൂപയാണ് ജമ്മു കശ്മീരിലെ ബാങ്കുകളില്‍ നിന്നായി ഭീകരര്‍ കവര്‍ച്ച ചെയ്തത്.

ശ്രമം പരാജയപ്പെടുത്തി

ശ്രമം പരാജയപ്പെടുത്തി

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്ന് ആയുധങ്ങളുമായെത്തി കവര്‍ച്ച നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

സംഭവം പതിവാകുന്നു

സംഭവം പതിവാകുന്നു

ജമ്മു കശ്മീരിലെ നവാപാച്ചി ഭാഗത്തെ ബാങ്കില്‍ നിന്ന് കഴിഞ്ഞ മാസം 34 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കവര്‍ന്നത്. രാത്രിയായിരുന്നു സംഭവം.
നേരത്തെ നവംബറില്‍ ജമ്മു കശ്മീര്‍ ബാങ്കിന്റെ ബുദ്ഗാം ബ്രാഞ്ചില്‍ നിന്ന് 12 ലക്ഷം രൂപയും ഭീകരര്‍ ഇത്തരത്തില്‍ മോഷ്ടിച്ചിരുന്നു. സംഭവത്തില്‍ കേസുമായി ബന്ധമുള്ള ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു.

കള്ളനോട്ടിനെതിരെ മോദി

കള്ളനോട്ടിനെതിരെ മോദി

രാജ്യത്തെ കള്ളപ്പണവും കള്ള നോട്ടുകളും ഇല്ലാതാക്കുന്നതിനായി പ്രധാനമന്ത്രി തുടങ്ങിവച്ച ദൗത്യം ഫലം കാണുന്നുണ്ടെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

കള്ളനോട്ടുകള്‍ ഭീകരവാദത്തിന്

കള്ളനോട്ടുകള്‍ ഭീകരവാദത്തിന്

പാകിസ്താനില്‍ നിന്ന് ഇന്ത്യയില്‍ ഭീകരവാദം വ്യാപിപ്പിക്കുന്നതിനായി ലക്ഷക്കണക്കിന് കള്ളപ്പണം അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് നേരത്തെ ഇന്ററലിജന്‍സ് ജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാന്‍

ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാന്‍

കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞ് ഭീകരവാദത്തിന്റെ വേരറുക്കുവാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് ഭീകരര്‍ വ്യാപകമായി ബാങ്ക് കൊള്ളയടിക്കുന്നത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ലക്ഷണക്കണക്കിന് രൂപയാണ് കശ്മീരിലെ ബാങ്കുകളില്‍ നിന്ന് ഭീകരര്‍ കവര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+