മഹാറാലിക്ക് മുന്‍പ് ക്ഷേത്രത്തിലെത്തി കെസിആര്‍; ഒപ്പം ചേര്‍ന്ന് പിണറായിയും അഖിലേഷും കെജ്രിവാളും മന്നും
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇതര സഖ്യത്തിന്റെ കാഹളമുയര്‍ത്തി മഹാറാലി. ബി ആര്‍ എസിന്റെ ആദ്യ രാഷ്ട്രീയ പൊതുപരിപാടിയില്‍ മൂന്ന് മുഖ്യമന്ത്രിമാരും ഒരു മുന്‍ മുഖ്യമന്ത്രിയുമാണ് ഭാഗമാകുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്‍, മുന്‍ യു പി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് എന്നിവരാണ് പങ്കെടുക്കുന്നത്.
ബി ജെ പിക്കെതിരെ മൂന്നാം മുന്നണി എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കെ സി ആര്‍ ബി ആര്‍ എസ് രൂപീകരിച്ചിരിക്കുന്നത്. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മഹാറാലിക്ക് മുന്‍പായി കെ സി ആര്‍, അരവിന്ദ് കെജ്രിവാള്‍, ഭാഗവന്ത് മന്‍, അഖിലേഷ് യാദവ് എന്നിവര്‍ക്കൊപ്പം യെദാദ്രി ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.

വൈകീട്ട് ഖമ്മത്താണ് ബി ആര്‍ എസിന്റെ മഹാറാലി. സി പി എം, സി പി ഐ, ആം ആദ്മി, സമാജ് വാദി പാര്‍ട്ടി എന്നിവരെ ഒന്നിച്ച് നിര്‍ത്തി ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇതര ചേരി ശക്തിപ്പെടുത്താനാണ് കെ സി ആര്‍ ശ്രമിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് ജെ ഡി എസ്, ബംഗാളില്‍ നിന്ന് തൃണമൂല്‍, മഹാരാഷ്ട്രയില്‍ നിന്ന് എന്‍ സി പി, ബീഹാറില്‍ നിന്ന് ആര്‍ ജെ ഡി എന്നിവരേയും ഒപ്പം കൂട്ടാനാണ് കെ സി ആര്‍ ശ്രമിക്കുന്നത്.

ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായും കെ സി ആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും യു പി എയിലെ അംഗമായ ഡി എം കെ കോണ്‍ഗ്രസ് ഇതര ബദലിനോട് എത്രത്തോളം പച്ചക്കൊടി കാണിക്കും എന്ന് കണ്ടറിയണം. അതേസമയം ഇന്നത്തെ മഹാറാലിക്കായി വന്‍ മുന്നൊരുക്കങ്ങളാണ് ബി ആര്‍ എസ് നല്‍കിയിട്ടുള്ളത്. അതിഥികള്‍ക്ക് വലിയ ഭക്ഷണ മെനു തന്നെ ബി ആര്‍ എസ് തയ്യാറാക്കിയിട്ടുണ്ട്.

മട്ടണ്‍ ബിരിയാണി, ചിക്കന്‍ ദം ബിരിയാണി, ചെമ്മീന്‍ ബിരിയാണി തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം 17 ഇനം നോണ്‍ വെജ്, 21 തരം വെജ് വിഭവങ്ങളാണ് മെഗാ റാലിയില്‍ അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം നേതാക്കള്‍ തെലങ്കാന സര്‍ക്കാരിന്റെ നേത്രപരിശോധനാ പരിപാടിയായ 'കാന്തി വെലുഗു' യുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന് എതിരെ കോണ്‍ഗ്രസില്ലാതെ സമാന മനസ്‌കരെ ഒന്നിച്ച് നിര്‍ത്തി മൂന്നാം ബദല്‍ സൃഷ്ടിക്കാനാണ് ടി ആര്‍ എസ്, ബി ആര്‍ എസിലേക്ക് രൂപാന്തരപ്പെട്ടത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ കൂടാതെ ബി ജെ പിയും ബി ആര്‍ എസിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ ഇരുകക്ഷികളേയും ഒഴിവാക്കി മൂന്നാം ബദല്‍ സൃഷ്ടിക്കുക എന്നത് കെ സി ആറിന് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്.

രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കുന്നതിന് എതിരായ കൂട്ടായ്മ എന്നാണ് ബി ആര്‍ എസ് ഇന്നത്തെ പൊതുയോഗത്തെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറല്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ബി ജെ പി ഇതര സംസ്ഥാനങ്ങള്‍ പലകുി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പരിപാടിയിലേക്ക് പ്രതിപക്ഷ കക്ഷികളില്‍ ചിലര്‍ ഒന്നിച്ചെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications