കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യകുമാറിനെതിരെയുള്ള വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് തെളിവായി ചൂണ്ടികാട്ടുന്ന വീഡിയോ വ്യാജമാണെന്ന അരോപണത്തിന്റെ പശ്ചാതലത്തില്‍ വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു. മജിസ്‌ട്രേട്ട് തല അന്വേഷണം നടത്താനും ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിടുണ്ട്.

അതേസമയം ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണം നേരിടുന്ന ജെഎന്‍യുവിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ വെള്ളിയാഴ്ച ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കുന്നുണ്ട്.

kanhaiya-kumar

മൂന്ന് പേരെയും കാട്ടികൊടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും പോലീസ് ആലോചിക്കുന്നുണ്ട്. ജെഎന്‍യു സംഭവവുമായി ബന്ധപെട്ട് വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല ജീവനക്കാരുമടക്കം 17 പേരുടെ മൊഴിയെടുത്തിട്ടുണ്ട്.

ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയും കനയ്യ നടത്തിയ പ്രസംഗത്തിന്റെ ഒറിജിനല്‍ വീഡിയോയും ഇപ്പോള്‍ പുറത്തു വിട്ടതുകൊണ്ടാണ് കനയ്യകെതിരെയുള്ള വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞത്.

English summary
Kejriwal government sends JNU video to forensic lab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X