കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് എതിരാളികളില്ല.... ന്യൂസ് നാഷന്‍ സര്‍വേയില്‍ ആധിപത്യം!!

Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയിൽ ആം ആദ്മി പാർട്ടി തന്നെ? | Oneindia Malayalam

ദില്ലി: ബിജെപി വലിയ തിരിച്ചുവരവിന് ശ്രമിക്കുന്ന സംസ്ഥാനമാണ് ദില്ലി. ഇവിടെ ഇത്തവണ എല്ലാ സീറ്റും പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ ദേശീയ തലത്തില്‍ ട്രെന്‍ഡ് മാറി കൊണ്ടിരിക്കുകയാണെന്ന് ന്യൂസ് നാഷന്‍ സര്‍വേ. ബിജെപി വിചാരിച്ച രീതിയില്‍ മുന്നേറ്റം നടത്തില്ലെന്നാണ് വ്യക്തമാകുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതിയില്‍ വന്‍ മുന്നേറ്റമാണ് നടന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത തരത്തിലേക്ക് ഉയര്‍ന്നെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ മിഷന്‍ സെവന്‍ എന്ന ബിജെപിയുടെ തന്ത്രം എത്ര വിജയിക്കുമെന്ന് പറയാനാവില്ല. മറ്റൊരു പ്രധാന കാര്യം ദില്ലിയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് യാതൊരു നേട്ടവും ഇത്തവണയും ഉണ്ടാവില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ വമ്പന്‍ അഴിച്ചുപണികളാണ് ദില്ലിയില്‍ ഇതുവരെ നടത്തികൊണ്ടിരുന്നത്. അതിന് തിരിച്ചടിയുണ്ടാവുമെന്നാണ് സൂചന.

ദില്ലിയില്‍ ഫലമുണ്ടാകില്ല

ദില്ലിയില്‍ ഫലമുണ്ടാകില്ല

ദില്ലിയില്‍ കോണ്‍ഗ്രസ് ബിജെപി പോരാട്ടം എന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സര്‍വേ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ തിരിച്ചടി ഇവിടെ ബാധിക്കുകയേ ഇല്ലെന്നാണ് സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദില്ലിയില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുക ആംആദ്മി പാര്‍ട്ടിയാണ്. ദില്ലിയില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സംതൃപ്തരാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കണക്കുകള്‍ ഏറ്റവും തിരിച്ചടി നല്‍കുന്നത് കോണ്‍ഗ്രസിനാണ്.

വോട്ട്ശതമാനം ഇങ്ങനെ

വോട്ട്ശതമാനം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 39 ശതമാനം വോട്ട് ലഭിക്കും. ഇത് വെച്ച് നോക്കുമ്പോള്‍ പാര്‍ട്ടിക്ക് നാല് സീറ്റുകളെ വരെ ലഭിക്കാം. പക്ഷേ അപ്പോഴും ബിജെപിക്ക് തിരിച്ചടി തന്നെയാണ്. കഴിഞ്ഞ തവണ ഏഴു സീറ്റുകളും പാര്‍ട്ടി തൂത്തുവാരിയതാണ്. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് 31 ശതമാനം വോട്ട് ലഭിക്കും. ശേഷിക്കുന്ന മൂന്ന് സീറ്റുകളും പാര്‍ട്ടി സ്വന്തമാക്കും. ഇവിടെ കോണ്‍ഗ്രസിന് വെറും 15 ശതമാനം വോട്ടാണ് ലഭിക്കുക. അതായത് ഇത്തവണയും കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ല.

ഷീലാ ദീക്ഷിതിന് തിരിച്ചടി

ഷീലാ ദീക്ഷിതിന് തിരിച്ചടി

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഷീലാ ദീക്ഷിതിനെയാണ് നിയോഗിച്ചിരുന്നത്. അജയ് മാക്കന് പകരം ദില്ലി കോണ്‍ഗ്രസ് അധ്യക്ഷയായി ഷീലയെ നിയമിക്കുകയും ചെയ്തു. പിന്നോക്ക വിഭാഗത്തെ സ്വാധീനിക്കാന്‍ അവര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഇതിനൊക്കെ വന്‍ തിരിച്ചടി ഉണ്ടാവുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം 15 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനത്ത് ഒരിക്കല്‍ കൂടി അക്കൗണ്ട് തുറക്കാനാവാത്തത് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയാവും.

കെജ്രിവാളിന് പിന്തുണയേറുന്നു

കെജ്രിവാളിന് പിന്തുണയേറുന്നു

2015ല്‍ കെജ്രിവാളിന് അഞ്ച് വര്‍ഷം എന്ന പ്രചാരണ തന്ത്രം പയറ്റിയാണ് ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലെത്തിയത്. ഈ അഞ്ച് വര്‍ഷം കൊണ്ട് എഎപി വലിയ പേര് ഉണ്ടാക്കിയെന്നാണ് സര്‍വേ പറയുന്നത്. കെജ്രിവാള്‍ ഇപ്പോഴും പിന്തുണയുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ഭ രണത്തില്‍ 56 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചു. കെജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാവണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ദില്ലിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 67 എണ്ണം ആംആദ്മി പാര്‍ട്ടി നേടിയിരുന്നു.

മോദി ജനപ്രിയന്‍

മോദി ജനപ്രിയന്‍

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അത്ര മികച്ച അഭിപ്രായം ദില്ലിയില്‍ ഇല്ല. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 49 ശതമാനം പേര്‍ നരേന്ദ്ര മോദിയെ പിന്തുണച്ചു. അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. രണ്ടാമൂഴം അദ്ദേഹത്തിന് ലഭിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറഞ്ഞു. അതേസമയം ദില്ലിയില്‍ വെറും 19 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തലസ്ഥാനത്ത് ഇപ്പോഴും ജനപ്രീതി മോദിക്ക് തന്നെയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

എഎപിയുടെ പ്രവര്‍ത്തനം

എഎപിയുടെ പ്രവര്‍ത്തനം

ഗ്രൗണ്ട് തലം മുതല്‍ ആംആദ്മി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ഫലം കാണുന്നുണ്ട്. ആരോഗ്യ പരിപാലനവും മൊഹല്ല ക്ലിനിക്കുകളും വലിയ വിജയകരമായി. വൈദ്യുത ചാര്‍ജിലെ പ്രശ്‌നങ്ങളും വിദ്യാഭ്യാസ മേഖലയിലുണ്ടായ നിലവാര തകര്‍ച്ചയും കെജ്രിവാള്‍ ഫലപ്രദമായി മറികടന്നെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള കെജ്രിവാളിന്റെ പ്രവര്‍ത്തനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രതിപക്ഷത്തിന് പ്രതിസന്ധി

പ്രതിപക്ഷത്തിന് പ്രതിസന്ധി

കെജ്രിവാളിനെ നേരിടുമ്പോള്‍ ബിജെപിക്കും കോണ്‍ഗ്രസിനുമുള്ള പ്രധാന പ്രതിസന്ധി മികച്ച നേതാക്കളില്ല എന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷ കാലം ഒരു പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ഇരുപാര്‍ട്ടികളും പരാജയമായിരുന്നു. കെജ്രിവാളിനെതിരെ കാര്യമായിട്ടുള്ള ആരോപണങ്ങള്‍ പോലും ഉന്നയിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ മണ്ഡലങ്ങളില്‍ എത്തിയത്. മീനാക്ഷി ലേഖിക്കെതിരെ ന്യൂദില്ലിയില്‍ ശക്തമായ ജനവികാരമുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!

ബീഹാറില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എ ആനന്ദ് സിങ് കോണ്‍ഗ്രസില്‍, ലക്ഷ്യം ബിജെപിബീഹാറില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എ ആനന്ദ് സിങ് കോണ്‍ഗ്രസില്‍, ലക്ഷ്യം ബിജെപി

English summary
kejriwal popular face in delhi says news nation poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X