കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കും സമരം ചെയ്യാമെന്ന് കെജ്രിവാള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രിയെ സമരം ചെയ്യുന്നതില്‍ നിന്ന് ഭരണഘടന വിലക്കിയിട്ടില്ലെന്ന് ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയും ആയ അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന്റെ നേതൃത്തില്‍ ദില്ലി പോലീസിനെതിരെ നടത്തിയ ധര്‍ണ വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം.

ഞാന്‍ ഭരണ ഘടന വായിച്ചിട്ടുണ്ട്. അതില്‍ എവിടേയും മുഖ്യമന്ത്രി ധര്‍ണ നടത്താന്‍ പാലില്ലെന്ന് പറഞ്ഞിട്ടില്ല- കെജ്രിവാള്‍ പറയുന്നു.

Arvind Kejriwal

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കെജ്രിവാള്‍ പ്രതികരിച്ചത്.മാധ്യമങ്ങള്‍ പാര്‍ട്ടികളുടെ പക്ഷം പിടിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടിക്കെതിരെ വാര്‍ത്തകള്‍ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലിയില്‍ ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയലംഘനം നടത്തിയതിനെതിരെ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു.

ജന ലോക്പാല്‍ ബില്‍ തയ്യാറാണെന്നും ഫെബ്രുവരിയില്‍ രാംലീല മൈതാനത്ത് വച്ച് ബില്‍ പാസ്സാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദില്ലിയില്‍ സ്ത്രീ സുരക്ഷക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മഹിള സുരക്ഷ ദള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനെപ്പോലെ അധികാരങ്ങളുള്ള ഒരു സംവിധാനമായിരിക്കില്ല മഹിള സുരക്ഷ ദള്‍. പക്ഷേ സ്ത്രീകള്‍ക്ക് ഇവര്‍ സംരക്ഷണം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. സ്ത്രീ പീഡകരെ മൂന്ന് മുതല്‍ ആറ് മാസത്തിനകം ജയിലില്‍ അടക്കാന്‍ മഹിള സുരക്ഷ ദള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Delhi chief minister Arvind Kejriwal, who faced flak for his protest in the heart of the capital, today said the Constitution does not prevent the chief minister from holding a dharna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X