മദ്യനയത്തില്‍ പ്രതിഷേധം, കേരള ജനതയോടുള്ള കൊടും ചതിയെന്ന് എകെ ആന്റണി

  • Posted By:
Subscribe to Oneindia Malayalam

തിരുവനനതപുരം:സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേവുമായി പ്രതിപക്ഷം. കേരള ജനതയോടുള്ള കൊടും ചതിയെന്ന് എകെ ആന്റണി പറഞ്ഞു. ഈ കളി തീക്കളിയാണെന്നും ഇതിനേക്കാള്‍ വലിയ ചതിയും വഞ്ചനയും വാഗ്ദാന ലംഘനവും മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

മദ്യലയമാക്കുമെന്ന് രമേശ് ചെന്നിത്തല

മദ്യലയമാക്കുമെന്ന് രമേശ് ചെന്നിത്തല

കേരളത്തെ മദ്യലയമാക്കാനുള്ള ശ്രമമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ മദ്യനയം ആര്‍ക്കുവേണ്ടിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും അവരില്‍ നിന്ന് എത്ര കാശാണ് വാങ്ങിയതെന്നത് സംബന്ധിച്ച് താനൊന്നും പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മദ്യത്തിന്റെ ലഭ്യത

മദ്യത്തിന്റെ ലഭ്യത

ഉദയഭാനുവിനെ ചാരിവീര്യം കൂടിയ മദ്യം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഉദയഭാനു പറഞ്ഞത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ്. പക്ഷേ സര്‍ക്കാര്‍ ഇവിടെ ലഭ്യത കൂട്ടി.

പൂട്ടിയ ബാറുകള്‍ തുറക്കും

പൂട്ടിയ ബാറുകള്‍ തുറക്കും

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പൂട്ടിയ ബാറുകള്‍ തുറക്കും എന്ന രീതിയില്‍ കരാറുണ്ടായിരുന്നുവെന്ന ആരോപണം ശരിയായി. കൊടിയ വഞ്ചന, വാഗ്ദാന ലംഘനം എന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യനയത്തെ കുറിച്ച് എകെ ആന്റണി പറഞ്ഞത്.

പുതിയ മദ്യനയ പ്രഖ്യാപനം

പുതിയ മദ്യനയ പ്രഖ്യാപനം

ത്രിസ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനാണ് തീരുമാനം.

English summary
kerala liquor policy.
Please Wait while comments are loading...