പഞ്ചാബ്: ജയില്‍ ചാടിയത് ഖലിസ്താന്‍ ഫോഴ്‌സ് തലവനും, കുപ്രപ്രസിദ്ധ ഗുണ്ടകളും
ജയില്‍ ചാടിയവരില്‍ നാല് ഗുണ്ടാത്തലവന്മാരും
ചണ്ഡീഗഡ്: ആയുധ ധാരികളായ പത്ത് പേര്‍ ജയില്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു. ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റുവിനേയും മറ്റ് നാല് പേരെയുമാണ് മോചിപ്പിച്ചത്. ഞായറാഴ്ച രാവിലെ പഞ്ചാബിലെ നഭാ ജയിലിലായിരുന്നു സംഭവം. മധ്യപ്രദേശില്‍ തടവുചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തിയതിന് പിന്നാലെയാണ് പഞ്ചാബിലെ ജയിലിലും സുരക്ഷാ വീഴ്ച സംഭവിക്കുന്നത്.
പൊലീസ് യൂണിഫോമിലെത്തിയ 10 ആയുധധാരികളാണ് നൂറ് റൗണ്ടോളം വെടിയുതിര്‍ത്ത ശേഷം ഭീകരരെ രക്ഷപ്പെടുത്തുകയായിരുന്നു. ഗുണ്ടാത്തലവന്‍ ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതിന്‍ ഡിയോള്‍, വിക്രംജീത് സിംഗ് വിക്കി എന്നിവരാണ് ജയില്‍ ചാടിയ മറ്റ് നാല് പേര്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അതിര്‍ത്തിയില്‍ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരനെന്ന് കേസുകള്‍
പത്തോളം ഭീകരവാദ കേസുകളുള്ള ഹര്‍മീന്ദര്‍ സിംഗ് മിന്റു 2014 നവംബറില്‍ പഞ്ചാബില്‍ നിന്നാണ് അറസ്റ്റിലായത്. സിസ്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് രാം രഹീം സിംഗിന് നേരെ 2008ല്‍ ആക്രമണം നടത്തിയതും, ഹല്‍വാറ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസിലെയും പ്രതിയാണ് മിന്റു.

അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം
ജയില്‍ ആക്രമിച്ച് ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവനും നാല് ഗുണ്ടാത്തലവന്മാരും ജയില്‍ ചാടിയതോടെ ഹരിയാന, ജമ്മു കശ്മീര്‍ അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

രക്ഷപ്പെട്ടത് കാറില്‍
ടൊയോട്ട ഫോര്‍ച്യൂണര്‍, മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി വെര്‍ണ എന്നീ വാഹനങ്ങളിലായാണ് ഭീകരരും ഗുണ്ടാത്തലവന്മാരും രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

ജയിലാക്കിയത് കൊലപാതകം
പൊതു ജനത്തിന് മധ്യത്തില്‍ വച്ച് മറ്റൊരു ഗുണ്ടാത്തലവന്‍ ശുഖ കഹ് ലോണിനെ വെടി വെച്ചുകൊലപ്പെടുത്തിയ സംഭവത്തിലാണ് 2015ല്‍ ഗോണ്ടറും 15 അംഗ ഗുണ്ടാസംഘവും അറസ്റ്റിലാവുന്നത്. കഹ് ലോണിനെ കൊലപ്പെടുത്തിയ സംഘം പരസ്യമായി നൃത്തം ചെയ്യുകയായിരുന്നു.
Armed men free pro-#Khalistan leader, 5 others from #Punjabjailhttps://t.co/2My4S8NwA6 #Nabha pic.twitter.com/qZEsOC1vY6
— We For News (@WeForNews) November 27, 2016
Read also: 10 armed men break into Punjab jail, free KLF chief Mintoo, four others












Click it and Unblock the Notifications